ഉത്തർപ്രദേശിലെ അലിഗഢിൽ പേരക്ക പറിച്ചതിന് ദളിത് യുവാവിനെ അടിച്ചുകൊന്നു. സംഭവത്തിൽ രണ്ട് പേരെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ഓംപ്രകാശ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഭീംസെൻ, ബൻവാരിലാൽ എന്നീ പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഓംപ്രകാശിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തതായും തുടർ നിയമ നടപടികൾ പുരോഗമിക്കുകയാണെന്നും സർക്കിൾ ഓഫീസർ അഭയ് കുമാർ പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 302 (കൊലപാതകം), എസ്‌സി/എസ്ടി നിയമത്തിലെ 3(2) (വി) എന്നീ വകുപ്പുകൾ പ്രകാരമാണ് രണ്ട് പ്രതികൾക്കെതിരെ കേസെടുത്തതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.
English Summary: Dalit youth beaten to de ath up for picking guavas: Two arrested
You may also like this video