കോണ്‍ഗ്രസ് ദളിത് വിഭാഗത്തെ ബലിയാടാക്കുകയാണെന്ന് മുന്‍ യുപി മുഖ്യമന്ത്രിയും ബിഎസ്പി നേതാവുമായ മായാവതി.പ്രയാസഘട്ടങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസ് ദളിത് വിഭാഗത്തെ കുറിച്ച് ഓര്‍ക്കുന്നതെന്നും മായാവതി പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷനായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നുള്ള പ്രതികരണവുമായി മായാവതി രംഗത്തെത്തിയത്.ട്വിറ്ററിലൂടെയായിരുന്നു മായാവതിയുടെ പ്രതികരണം. ദളിതരെ എന്നും അവഗണിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് ഇതുവരെ സ്വീകരിച്ചിട്ടുള്ളതെന്നും മായാവതി ട്വിറ്ററില്‍ കുറിച്ചു.ബാബാസാഹെബ് ഡോ. ഭീംറാവു അംബേദ്കറിന്റെയും അദ്ദേഹത്തിന്റെ സമൂഹത്തെയും കോണ്‍ഗ്രസ് എന്നും അവഗണിക്കുകയും അവഹേളിക്കുകയുമാണ് ചെയ്തിട്ടുള്ളത്
കോണ്‍ഗ്രസ് ദളിതരെ അവഗണിക്കുന്നതിന് പാര്‍ട്ടിയുടെ ചരിത്രം തന്നെ സാക്ഷിയാണ്. ഈ പാര്‍ട്ടി അതിന്റെ നല്ല നാളുകളില്‍ ദളിതരുടെ സുരക്ഷയും ബഹുമാനവും ഓര്‍ക്കുന്നില്ല. മറിച്ച് അവരുടെ പ്രയാസ ഘട്ടങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസ് ദളിതരെ കുറിച്ച് ആലോചിക്കുന്നത്, മായാവതി ട്വിറ്ററില്‍ കുറിച്ചു
ദളിതരല്ലാത്തവരെയാണ് കോണ്‍ഗ്രസ് പാര്‍ട്ടി അവരുടെ നല്ല ദിവസങ്ങളില്‍ ഓര്‍ക്കുന്നത്. ഇപ്പോഴുണ്ടായ പോലെ ദളിതരെ കോണ്‍ഗ്രസ് അവരുടെ മോശം നാളുകളില്‍ മുന്നില്‍ നിര്‍ത്തുന്നു. ഇത് ചതിയും കപട രാഷ്ട്രീയവുമല്ലേ? ജനങ്ങള്‍ ചോദിച്ചു തുടങ്ങി,ഇതാണോ ദളിതരോടുള്ള കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ സ്‌നേഹംമായാവതി മറ്റൊരു കുറിപ്പില്‍ വ്യക്തമാക്കി.
English Summary:
Dalits are just scapegoats for Congress: Mayawati
You may also like this video: