Site icon Janayugom Online

കര്‍ണാടകയിലെ ദിന്താഗറിൽ ദളിതർ ആദ്യമായി ക്ഷേത്രത്തില്‍ കയറി

ദളിത് കുടുംബങ്ങള്‍ കേശവ ക്ഷേത്രത്തിന് മുന്നില്‍

ജീവിതത്തില്‍ ആദ്യമായി ക്ഷേത്രത്തില്‍ കയറിയതിന്റെ ആഹ്ലാദം എഴുപത്തിയഞ്ചുകാരനായ തിമ്മയ്യയ്ക്ക് അടക്കാനായില്ല. കൂടെയുണ്ടായിരുന്ന പലര്‍ക്കും അതുതന്നെ സ്ഥിതി. കര്‍ണാടകയിലെ ദിന്താഗര്‍ ഗ്രാമത്തിലെ ദളിതര്‍ ആദ്യമായി സ്വന്തം നാട്ടിലെ ക്ഷേത്രത്തില്‍ കയറുന്നത് ഇന്നലെയാണ്.  ഗ്രാമത്തിലെ ക്ഷേത്രങ്ങളില്‍ പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ട് പട്ടികജാതി കുടുംബങ്ങള്‍ താലൂക്ക് അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് തഹസില്‍ദാര്‍ ജെ ബി മാരുതി, ഡിവൈഎസ്‌പി ലക്ഷ്മി ഗൗഡ എന്നിവരുടെ നേതൃത്വത്തില്‍ യോഗം വിളിച്ചുചേര്‍ത്തു. ദ

ളിതര്‍ ക്ഷേത്രത്തില്‍ കയറുന്നതിന് തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് ഉയര്‍ന്ന ജാതിക്കാര്‍ യോഗത്തില്‍ വ്യക്തമാക്കിയെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന്, ദളിതര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് യാതൊരു നിയന്ത്രണങ്ങളും ഇല്ലെന്നും എന്തെങ്കിലും എതിര്‍പ്പുണ്ടായാല്‍ തടയുന്നതിന് പൊലീസ് സംരക്ഷണമുണ്ടാകുമെന്നും അറിയിക്കുകയായിരുന്നു.

മല്ലേശ്വര ക്ഷേത്രം, ബസവണ്ണ ക്ഷേത്രം, സാന്ത്യമ്മ ക്ഷേത്രം, കേശവ ക്ഷേത്രം എന്നിവയിലാണ് ദളിത് കുടുംബങ്ങള്‍ ഇന്നലെ സന്ദര്‍ശിച്ചത്.

സംസ്ഥാനത്ത് കോപ്പാല്‍ ജില്ലയിലെ മിയാപൂരില്‍ മൂന്നു വയസുള്ള കുഞ്ഞ് അമ്പലത്തിനകത്ത് കയറിയതിന് ദളിത് കുടുംബത്തിന് 25,000 രൂപ പിഴ ചുമത്തിയ സംഭവം ഇക്കഴിഞ്ഞ ദിവസമാണ് നടന്നത്. ദളിതര്‍ക്ക് ക്ഷേത്രത്തില്‍ കയറാന്‍ അവകാശമില്ലെന്നും അതിനാല്‍ കുടുംബം പിഴയൊടുക്കണമെന്നുമായിരുന്നു പൂജാരിയും കൂടെയുണ്ടായിരുന്നവരും ആവശ്യപ്പെട്ടത്. പട്ടികജാതിയില്‍പ്പെട്ട കുട്ടി കയറിയതിനാല്‍ അശുദ്ധമാക്കപ്പെട്ട ക്ഷേത്രത്തില്‍ ശുദ്ധീകരണം നടത്തുന്നതിനായി ഈ തുക ഉപയോഗിക്കുമെന്നായിരുന്നു അവരുടെ വാദം. സംഭവത്തില്‍ പൂജാരിയുള്‍പ്പെടെ അഞ്ചുപേരെ അറസ്റ്റ് ചെയ്തിരുന്നു.

Eng­lish sum­ma­ry: Dal­its entered into tem­ple for the first time

You may also like this video:

Exit mobile version