Site icon Janayugom Online

പ്രവാസി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി നവയുഗം ദല്ല മേഖല ഇഫ്താർ സംഗമം

itar

നവയുഗം സംസ്കാരിക വേദി ദല്ല മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഇഫ്താർ സംഗമം പ്രവാസി ഒത്തൊരുമയുടെ വിളംബരം തീർത്ത്, സൗദി കുടുംബങ്ങൾ ഉൾപ്പെടെയുള്ളവരുടെ ജനബാഹുല്യം കൊണ്ടും, സംഘാടക മികവു കൊണ്ട് ശ്രദ്ധേയമായി. ദമ്മാം കൊതറിയ കൂൾ ഗേറ്റ് വർക്ക്ഷോപ്പ് ഹാളിലാണ് ഇഫ്താർ സംഗമം നടന്നത്. 

പ്രവാസലോകത്തെ മതനിരപേക്ഷയും, ഒത്തൊരുമയും വിളിച്ചോതിയ സംഗമത്തിന് ദല്ല മേഖല പ്രസിഡൻ്റ് സനു മഠത്തിൽ, സെക്രട്ടറി നിസാം കൊല്ലം, മേഖല നേതാക്കളായ വിനീഷ് കുന്നംകുളം, ശ്രീകുമാർ കായംകുളം, വർഗ്ഗീസ്, റഷിദ് പുനലൂർ, രാജൻ കായംകുളം, നന്ദകുമാർ, സെയ്ഫ് മണപ്പള്ളി, നാസർ കടവിൽ, ഇമാം, ഷമീർ, ഷറഫ്, സലിം, സനുർ, ജയേഷ്, റിച്ചു കോട്ടയം, അനിൽ പാലക്കാട്, രതീഷ് അടൂർ എന്നിവർ നേതൃത്വം നൽകി. നവയുഗം കേന്ദ്രകമ്മിറ്റി സെക്രട്ടറി വാഹിദ് കര്യറ, കേന്ദ്രനേതാക്കളായ സാജൻ കണിയാപുരം, ദാസൻ രാഘവൻ, അരുൺ ചാത്തന്നൂർ, ഗോപകുമാർ, പ്രവാസി സംഘടന നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. 

You may also like this video

Exit mobile version