Site iconSite icon Janayugom Online

മേഡിഗഡ ബാരേജ് ഉപയോഗശൂന്യമെന്ന് ഡാം സുരക്ഷ അതോറിട്ടി

damdam

മേഡിഗഡ ബാരേജിലെ കേടുപാടില്‍ തെലങ്കാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡാം സുരക്ഷ അതോറിട്ടിയുടെ കേന്ദ്ര സമിതി. പുതുക്കി പണിയാത്തിടത്തോളം ബാരേജ് ഉപയോഗ ശൂന്യമായിരിക്കുമെന്ന് സമിതി കണ്ടെത്തി.
80,000 കോടി മുതല്‍മുടക്കില്‍ പണികഴിപ്പിക്കുന്ന കലേശ്വരം മള്‍ട്ടി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായുള്ള മേഡിഗഡ ബാരേജില്‍ തകരാര്‍ കണ്ടെത്തിയിരുന്നു. കഴി‌ഞ്ഞ മാസം 21ന് ബാരേജിന്റെ ആറ് തൂണുകള്‍ മുങ്ങുകയും ചെയ്തു. 15-ാം നമ്പര്‍ മുതല്‍ 20-ാം നമ്പര്‍ വരെയുള്ളവയാണ് മുങ്ങിയത്. ആറ്, ഏഴ്, എട്ട് ബ്ലോക്കുകളുടെ ഗേറ്റിനുണ്ടായ ശോഷണമാകാം കാരണമെന്നും വിലയിരുത്തപ്പെടുന്നു. ബാരേജ് പുനര്‍നിര്‍മ്മിക്കേണ്ടി വന്നേക്കാമെന്ന് പരിശോധനയ്ക്ക് ശേഷം സമിതി കണ്ടെത്തി.

1600 കോടി ക്യുബിക് അടി ജലത്തിന്റെ ശക്തി താങ്ങാൻ ശേഷിയുണ്ടെന്ന് കണക്കുകൂട്ടിയിരുന്ന പില്ലറുകള്‍ ഗോദാവരി നദിയില്‍ മുങ്ങിയത് പദ്ധതിയുടെ ആസൂത്രണം, നിര്‍വഹണം എന്നിവയിലെ തകരാറാണ് സൂചിപ്പിക്കുന്നതെന്ന് സമിതി വിലയിരുത്തി.
വെള്ളത്തില്‍ പൊന്തിക്കിടക്കുന്ന രീതിയില്‍ നിര്‍മ്മിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും അങ്ങനെയല്ല ബാരേജ് നിര്‍മ്മിച്ചിരിക്കുന്നതെന്നും പാനല്‍ കണ്ടെത്തി. 13 ലക്ഷം ക്യുബിക് അടി ജലം ഒഴുകിയെത്തിയതാണ് പില്ലറുകള്‍ മുങ്ങാൻ കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

Eng­lish Sum­ma­ry: Dam Safe­ty Author­i­ty says Medi­gadah Bar­rage useless

You may also like this video

Exit mobile version