Site iconSite icon Janayugom Online

ഇസ്രയേൽ ആക്രമണത്തിൽ ഡമസ്കസ് വിമാനത്താവളം തകർന്നു

ഇസ്രയേൽ മിസൈൽ ആക്രമണത്തിൽ ഡമസ്കസ് വിമാനത്താവളത്തിന്റെ റൺവേകൾ അടക്കം തകർന്നതായി സിറിയ. വെള്ളിയാഴ്ച നടന്ന ആക്രമണത്തിൽ തകർന്ന റൺവേകൾ പ്രവർത്തനക്ഷമമല്ലെന്ന് സിറിയൻ ഗതാഗത മന്ത്രാലയം അറിയിച്ചു. തുടർന്ന് വിമാനസർവീസുകൾ നിർത്തിവച്ചു.

വിമാനത്താവളത്തിൽ അറ്റകുറ്റപ്പണി നടത്തിയശേഷം വിമാനസർവീസുകൾ പുനരാരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇസ്രയേൽ അധീന ജൂലാൻ കുന്നുകളിൽ നിന്നാണ് മിസൈൽ ആക്രമണമുണ്ടായത്.

2011 മുതൽ സിറിയയിൽ ഹിസ്ബുല്ലയുടെ കേ​ന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ നിരവധി തവണ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിനു ശേഷം വിമാനസർവീസുകൾ തടസ്സപ്പെടുന്ന സംഭവം അപൂർവമാണ്.

Eng­lish summary;Damascus air­port destroyed in Israeli attack

You may also like this video;

Exit mobile version