Site iconSite icon Janayugom Online

പ്രവാസി ഐക്യത്തിന്റെ മാധുര്യവുമായി നവയുഗം ദമ്മാം മേഖല ഇഫ്താർ സംഗമം അരങ്ങേറി

പ്രവാസലോകത്തിന്റെ ഐക്യത്തിന്റെയും, സാഹോദര്യത്തിന്റെയും മഹനീയമാതൃകകൾ തീർത്ത്, നവയുഗം സാംസ്ക്കാരികവേദി ദമ്മാം മേഖല കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഇഫ്താർ സംഗമം, കിഴക്കൻ പ്രവിശ്യയിലെ സാമൂഹ്യ,സാംസ്ക്കാരിക, ജീവകാരുണ്യ, മാധ്യമ രംഗങ്ങളിലെ പ്രമുഖരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി.
ദമ്മാം ബദർ അൽ റാബി ആഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ സംഗമത്തിൽ, നൂറുകണക്കിന് പ്രവാസികളും കുടുംബങ്ങളും പങ്കെടുത്തു.

ഇഫ്താർ സംഗമത്തിന് നവയുഗം നേതാക്കളായ ഷാജി മതിലകം, സാജൻ കണിയാപുരം, ഗോപകുമാർ അമ്പലപ്പുഴ, തമ്പാൻ നടരാജൻ, ജോസ് കടമ്പനാട്, ജാബിർ മുഹമ്മദ് ഇബ്രാഹിം, ഷീബ സാജൻ, സംഗീത സന്തോഷ്, നിസാം കൊല്ലം, റിയാസ്, മിനി ഷാജി, സന്തോഷ്, സുദേവൻ, നിസാർ കടമ്പനാട്, കോശി തരകൻ, സുകു പിള്ള, റിജു, സുരേന്ദ്രൻ, ഇർഷാദ്, സാബു വർക്കല, മുഹമ്മദ് ഷിബു, ആമിന റിയാസ് എന്നിവർ നേതൃത്വം നൽകി.

Eng­lish Sum­ma­ry: Dammam Region Iftar Sangam unfold­ed with the sweet­ness of expa­tri­ate unity

You may also like this video

Exit mobile version