Site icon Janayugom Online

പൊതുനിരത്തില്‍ ഖുറാന്‍ കത്തിച്ച് സ്വീഡന്‍ തീവ്ര വലതുപക്ഷ പാര്‍ട്ടി നേതാവ്

സ്വീഡനില്‍ തീവ്ര വലതുപക്ഷ പാര്‍ട്ടി നേതാവ് പൊതുനിരത്തില്‍ വെച്ച് ഖുര്‍ആന്‍ കത്തിച്ചു. വലതുപക്ഷ- കുടിയേറ്റ വിരുദ്ധ പാര്‍ട്ടിയായ സ്ട്രാം കുര്‍സ് പാര്‍ട്ടിയുടെ നേതാവ് റാസ്മസ് പലൂദാന്‍ ആണ് ഖുര്‍ആന്‍ പകര്‍പ്പ് കത്തിച്ചത്. പൊലീസിനൊപ്പമെത്തിയാണ് തെക്കന്‍ ലിന്‍കോപിങ് മേഖലയില്‍ വച്ച് പലൂദാന്‍ ഖുര്‍ആന്‍ ‍പകര്‍പ്പ് കത്തിച്ചത്.

മുസ്‍ലീം ഭൂരിപക്ഷ പ്രദേശമാണിത്. സംഭവത്തിന് പിന്നാലെ പ്രദേശത്ത് പ്രതിഷേധം ശക്തമായിട്ടുണ്ട്. ഖുര്‍ആന്‍ കത്തിക്കാന്‍ ആരംഭിച്ചപ്പോള്‍ തന്നെ അവിടെ നിന്നിരുന്നവര്‍ പലൂദിനെ തടയാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. 2019ലും പലൂദാന്‍ സമാനമായ രീതിയിലും ഖുറാന്‍ കത്തിച്ചിരുന്നു. ഇതിന് പിന്നാലെ പലൂദിന് രണ്ട് വര്‍ഷത്തേക്ക് സ്വീ‍ഡനില്‍ പ്രവേശിക്കുന്നതിനുള്ള അനുമതി നിഷേധിക്കുകയും ചെയ്തിരുന്നു.

Eng­lish summary;Danish far-right par­ty leader burns Holy Quran under police pro­tec­tion in Sweden

You may also like this video;

Exit mobile version