ലിവർപൂൾ താരം ഡാർവിൻ ന്യൂനെസ് സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലുമായി കരാര്‍ ഉറപ്പിച്ചു. 46.3 മില്യൺ പൗണ്ടിന്റെ (ഏകദേശം അഞ്ഞൂറ്റി നാൽപ്പത്തി അഞ്ച് കോടി രൂപ) കരാറിലാണ് 26 കാരനായ ഉറുഗ്വേ താരം ഒപ്പുവെച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2022 ജൂണിൽ പോർച്ചുഗീസ് ടീമായ ബെൻഫിക്കയിൽ നിന്നാണ് ന്യൂനെസ് ലിവർപൂളില്‍ ചേരുന്നത്.
പ്രീമിയർ ലീഗിൽ ലിവർപൂളിനായി സമ്മിശ്ര പ്രകടനമാണ് ന്യൂനെസ് കാഴ്ചവെച്ചത്. ടീമിനായി ചില മികച്ച നിമിഷങ്ങൾ സമ്മാനിച്ചെങ്കിലും, ഫസ്റ്റ് ചോയ്‌സ് സെന്റർ ഫോർവേഡായി സ്ഥാനം ഉറപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ലിവർപൂളിനായി 143 മത്സരങ്ങളിൽ നിന്ന് 40 ഗോളുകൾ നേടിയ ന്യൂനെസ് കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗ് കിരീടം നേടിയ ടീമിൻ്റെ ഭാഗമായിരുന്നു.

