Site iconSite icon Janayugom Online

റിലയൻസുമായി സഹകരിക്കാൻ ഡസ്സോൾട്ട്; ഫാൽക്കൺ 2000 ബിസിനസ് ജെറ്റുകൾ ഇന്ത്യയിൽ നിർമ്മിക്കും

ഫ്രഞ്ച് വിമാന നിർമ്മാതാക്കളായ ഡസ്സോൾട്ട് ഏവിയേഷൻ, തങ്ങളുടെ ഫാൽക്കൺ 2000 ബിസിനസ് ജെറ്റുകൾ ഇന്ത്യയിൽ നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതിനായി അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് എയ്‌റോസ്ട്രക്ച്ചറുമായി ഡസ്സോൾട്ട് സഹകരിക്കും. ഈ പ്രഖ്യാപനത്തെത്തുടർന്ന് ബുധനാഴ്ച ബി‌എസ്‌ഇയിൽ റിലയൻസ് ഇൻഫ്രാസ്ട്രക്ചറിൻ്റെ ഓഹരികൾ 5 ശതമാനം ഉയർന്നു. 2028 അവസാനത്തോടെ ഇന്ത്യയിൽ നിർമ്മിക്കുന്ന ആദ്യത്തെ ഫാൽക്കൺ 2000 ജെറ്റുകൾ വിതരണം ചെയ്യാനാണ് ഡസ്സോൾട്ട് ലക്ഷ്യമിടുന്നത്. കോർപ്പറേറ്റുകൾക്കും സൈനിക ആവശ്യങ്ങൾക്കും ഈ ജെറ്റുകൾ ഉപയോഗിക്കാം. ഡസ്സോൾട്ട് ഏവിയേഷൻ്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഫാൽക്കൺ വിമാനം ഫ്രാൻസിന് പുറത്ത് പൂർണ്ണമായും നിർമ്മിക്കുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്. 

Exit mobile version