Site iconSite icon Janayugom Online

അച്ഛന്റെ ആദ്യ പുസ്തകം പ്രകാശനം ചെയ്തത് മകൾ; വരജീവിതം പ്രകാശനം ചെയ്തു

varapusthakamvarapusthakam

അച്ഛൻ എഴുതിയ ആദ്യ പുസ്തകം പ്രകാശനം ചെയ്തത് മകൾ. ചിത്രകാരനും അധ്യാപകനുമായ സൂർദാസ് രാമകൃഷ്ണൻ രചിച്ച വരജീവിതം എന്ന പുസ്തകം പ്രകാശനം ചെയ്തത് മകളും കോഴിക്കോട് ജില്ലാ വികസന കമ്മിഷണറുമായ എം.എസ്.മാധവിക്കുട്ടിയാണ്. ട്രെയിൻ റദ്ദാക്കിയതിനാൽ ചടങ്ങിന് എത്താൻ കഴിയാതിരുന്ന എഴുത്തുകാരൻ ടി.ഡി.രാമകൃഷ്ണനു പകരമാണ് മാധവിക്കുട്ടി പുസ്തകപ്രകാശനം നിർവഹിച്ചത്. ടി.ഡി.രാമകൃഷ്ണന്റെ ശബ്ദ സന്ദേശം ചടങ്ങിൽ കേൾപ്പിച്ചു. മലയാള മനോരമ പത്രാധിപ സമിതി അംഗം സി.ആർ. രതീഷ് കുമാർ പുസ്തകം ഏറ്റുവാങ്ങി.

കൊല്ലം പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ കൊല്ലം എസ്. എൻ. വനിതാ കോളജ് പ്രിൻസിപ്പൽ ഡോ.സുനിൽകുമാർ അധ്യക്ഷ്യത വഹിച്ചു. ജനയുഗം വാരാന്ത്യം എഡിറ്റർ ജയൻ മഠത്തിൽ, ഇളവൂർ ശ്രീകുമാർ , മിനി സതീഷ് തുടങ്ങിയവർ പ്രസംഗിച്ചു. സൂർദാസ് രാമകൃഷ്ണൻ മറുപടി പ്രസംഗം നടത്തി. രജനി ഗിരീഷ് ഗുരുവന്ദനം അവതരിപ്പിച്ചു. 

ലോക പ്രശസ്തരായ ചിത്രകാരൻമാരുടെ വരയും ജീവിതവും ആഴത്തിൽ വിശകലനം ചെയ്യുന്ന പുസ്തകമാണ് വരജീവിതം. ജനയുഗം വാരാന്തത്തില്‍ വന്ന പരമ്പരയാണ് വരജീവിതം. പച്ചമലയാളം പബ്ലിക്കേഷൻസ് ആണ് പ്രസാധകർ.

You may also like this video

Exit mobile version