മദ്യം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛനും ഒത്താശ ചെയ്ത കുട്ടിയുടെ അമ്മയ്ക്കും 180 വർഷം കഠിന തടവിന് ശിക്ഷിച്ച് മഞ്ചേരി കോടതി. 11,75,000 രൂപ പിഴയും ചുമത്തി. മഞ്ചേരി ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്. തലയിൽ ക്യാമറ ഉണ്ടെന്നും പീഡനവിവരം പുറത്ത് പറഞ്ഞാൽ അത് ഞങ്ങൾ അറിയുമെന്നും പറഞ്ഞു കുട്ടിയെ ഇവർ ഭീഷണിപ്പെടുത്തിയിരുന്നു. ഐപിസി പോക്സോ, ജുവനൈൽ ജസ്റ്റിസ് വകുപ്പുകൾ ചേർത്താണ് കോടതി ശിക്ഷ വിധിച്ചത്. 2019 മുതൽ 2021 വരെ രണ്ട് വർഷം പെൺകുട്ടിയെ രണ്ടാനച്ഛൻ പീഡിപ്പിച്ചിരുന്നു.
2019 ലാണ് തിരുവനന്തപുരം സ്വദേശിയായ അമ്മ ഭർത്താവിനെ ഉപേക്ഷിച്ച് പാലക്കാട് സ്വദേശിക്കൊപ്പം പോയത്. തുടര്‍ന്ന് മലപ്പുറത്ത് വാടകക്ക് താമസിക്കുകയായിരുന്നു ഇവര്‍. കുട്ടിയുടെ മുത്തശ്ശൻ കാണാനെത്തിയപ്പോഴാണ് ക്രൂര പീഡനത്തെക്കുറിച്ച് പുറംലോകം അറിയുന്നത്. തുടർന്ന് മുത്തശ്ശൻ പൊലീസിൽ പരാതി നൽകുകയും കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കുകയും ചെയ്തു. കുട്ടിയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ മലപ്പുറം വനിതാ പോലീസ് കേസെടുത്ത് രണ്ടാനച്ഛനെയും അമ്മയെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

