യൂത്ത് കോണ്‍ഗ്രസ് പയ്യോളി മണ്ഡലം പ്രസിഡന്റ് മകളുടെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി വാറ്റു ചാരയവുമായി പിടിയില്‍. പയ്യോളി മണ്ഡലം പ്രസിഡന്റ് രഞ്ജിത് ലാലിനെയാണ് പിടികൂടിയത്. മകളുടെ പിറന്നാള്‍ ആഘോഷത്തിനുവേണ്ടി സുഹൃത്തുക്കള്‍ക്കായി ചാരായം വാങ്ങാന്‍പോയ സമയത്ത് എക്‌സൈസ് പിടികൂടുകയായിരുന്നു. സംഭവത്തിൽ അഭിലാഷ് എന്നയാളും എക്‌സൈസ് സംഘത്തിന്റെ പിടിയിലായി.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കൊയിലാണ്ടി എക്‌സൈസ് റേഞ്ച് ഓഫീസര്‍ പ്രവീണ്‍ ഐസക്കിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. മൂന്നരലിറ്റര്‍ ചാരായം, അന്‍പത് ലിറ്റര്‍ വാഷ്, 30 ലിറ്റര്‍ സ്‌പെന്റ് വാഷ് എന്നിവയാണ് പിടികൂടിയത്. ഇരിങ്ങലിലെ വീടിനു സമീപത്തെ ബന്ധുവീട്ടില്‍ വെച്ചാണ് പിടികൂടിയത്.

