അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം വീണ്ടും വിവാഹിതനായി. പാകിസ്താനില്‍നിന്നും പഠാന്‍ സ്ത്രീയെ ദാവൂദ് വിവാഹം കഴിച്ചെന്ന് ദാവൂദിന്റെ സഹോദരി ഹസീന പാര്‍ക്കറിന്റെ മകന്‍ അലിഷാ ഇബ്രാഹിമാണ് വെളിപ്പെടുത്തിയത്. ആദ്യഭാര്യ മയ്‌സാബിനുമായുള്ള ബന്ധം നിലനില്‍ക്കെയാണ് രണ്ടാം വിവാഹം.
ആദ്യ ഭാര്യ വിവാഹമോചനം ചെയ്തതായി പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും മുംബൈയിലുള്ള ബന്ധുക്കളുമായി ദാവൂദ് ബന്ധം പുലര്‍ത്തുന്നുണ്ടെന്നും അലിഷാ ഇബ്രാഹിം വെളിപ്പെടുത്തി. ദാവൂദിന്റെ ആദ്യഭാര്യ ഇപ്പോഴും തങ്ങളുടെ ബന്ധുക്കളുമായി വാട്‌സാപ്പിലൂടെ ബന്ധപ്പെടാറുണ്ടെന്നും അലി ഷാ പാര്‍ക്കര്‍ പറഞ്ഞു. കറാച്ചിയിലെ അബ്ദുല്ല ഗാസി ബാബ ദര്‍ഗയ്ക്ക് സമീപമുള്ള പ്രതിരോധ മേഖലയിലാണ് ദാവൂദ് ഇബ്രാഹിം താമസിക്കുന്നതെന്നും അലിഷാ അറിയിച്ചു.
English Summary: Dawood Ibrahim Has Remarried
you may also like this video

