ഒരു വയസുമുതല്‍ നാല് വയസുവരെയുള്ള കുഞ്ഞുങ്ങള്‍ക്കായി ഡേ കെയര്‍ സെന്ററും വാര്‍ധക്യത്തെ ആസ്വാദ്യകരമാക്കുന്നതിനുള്ള കൗണ്‍സിലിങ്ങും ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കുന്ന നികുഞ്ജം ഡേ കെയര്‍ ആന്‍ഡ് കൗണ്‍സിലിങ് സെന്റര്‍ നാളെ യാഥാര്‍ത്ഥ്യമാകുന്നു. നെയ്യാറ്റിന്‍കര റയില്‍വേസ്റ്റേഷന് സമീപം പ്രവര്‍ത്തനമാരംഭിക്കുന്ന നികുഞ്ജത്തിന്റെ ഉദ്ഘാടനം ബുധനാഴ്ച രാവിലെ നടക്കും.
നാല് വയസുവരെയുള്ള കുഞ്ഞുങ്ങള്‍ക്ക് മാതൃസമാനമായ സംരക്ഷണം, ജീവിത സായാഹ്നത്തില്‍ പകല്‍ ഒറ്റപ്പെട്ട് പോകുന്ന മുതിര്‍ന്നവര്‍ക്ക് ഒരു പകല്‍വീട്, പഠന- സ്വകാര്യ വൈകല്യങ്ങള്‍ക്ക് കൗണ്‍സിലിങ് എന്നീ സേവനങ്ങള്‍ നികുഞ്ജത്തില്‍ ലഭ്യമാകും. ഇതിനുപുറമെ മാനസിക പിരിമുറുക്കം, ലക്ഷ്യബോധമില്ലായ്മ, പേടി, കുടംബപ്രശ്നങ്ങള്‍ എന്നിവയ്ക്ക് ഫാമിലി കൗണ്‍സിങ്ങും നല്‍കുന്നു.
English Summary: Daycare center for children and counseling center for adults; Nikunjam starts tomorrow
You may like this video also