Site icon Janayugom Online

ഉദ്ഘാടനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി: തെലങ്കാന സെക്രട്ടേറിയറ്റ് സമുച്ചയത്തില്‍ തീപിടിത്തം

telengana

തെലങ്കാനയില്‍ നിര്‍മ്മാണത്തിലിരുന്ന പുതിയ സെക്രട്ടേറിയറ്റ് സമുച്ചയത്തില്‍ തീപിടിത്തം. മൂന്ന് നിലകളിലായാണ് തീപിടിത്തം. താഴത്തെ നിലയിൽ ആരംഭിച്ച തീ ഒന്നും രണ്ടും നിലകളിലേക്ക് പടരുകയായിരുന്നു. ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്.

ഫയർഫോഴ്‌സിന്റെ രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തത്തിൽ ഉണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. 650 കോടിയോളം രൂപ ചെലവിൽ നിർമിച്ച പുതിയ സെക്രട്ടേറിയറ്റ് കെട്ടിടം നേരത്തെ തെലങ്കാന‑ആന്ധ്രപ്രദേശ് ജോയിന്റ് സെക്രട്ടേറിയറ്റ് പ്രവർത്തിച്ചിരുന്ന അതേ ഭൂമിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ഫെബ്രുവരി 17ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് അപകടമുണ്ടായത്. തീപിടിത്തത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. 

Eng­lish Sum­ma­ry: Days away from inau­gu­ra­tion: Fire breaks out in Telan­gana Sec­re­tari­at complex

You may also like this video

Exit mobile version