Site iconSite icon Janayugom Online

വിമാനക്കമ്പനികളുടെ പകൽക്കൊള്ള അവസാനിപ്പിക്കണം: ബിനോയ് വിശ്വം

തിരുവനന്തപുരം: ഇൻഡിഗോ വിമാനസർവീസുകൾ കൂട്ടമായി റദ്ദാക്കുകയോ താമസിക്കുകയോ ചെയ്യുന്ന പ്രതിസന്ധിയെ ആഭ്യന്തര യാത്രക്കാരെ കൊള്ളയടിക്കാനുള്ള അവസരമാക്കി മാറ്റാനുള്ള എയർ ഇന്ത്യയുടെയും മറ്റു വിമാനക്കമ്പനികളുടെയും നീക്കം പ്രതിഷേധാർഹമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അന്താരാഷ്ട്ര യാത്രകൾക്ക് പോലും ആവശ്യമായി വരുന്ന തുകയിലധികം രാജ്യത്തിനകത്തെ വ്യോമയാത്രയ്ക്ക് ചാർജ് ഈടാക്കുകയാണ്. മുംബൈ- ഡൽഹി യാത്രയ്ക്ക് 51000 രൂപവരെയും ബാംഗ്ലൂർ — ഡൽഹി യാത്രയ്ക്ക് 70000 രൂപ വരെയുമാണ് ടിക്കറ്റ് ചാർജ് ഈടാക്കുന്നത്. ഇത് പകൽക്കൊള്ളയല്ലാതെ മറ്റൊന്നുമല്ല. അനിശ്ചിതത്വത്തിൽ അകപ്പെട്ട വിമാനയാത്രികരെ പ്രയാസഘട്ടത്തിൽ തക്കം പാർത്ത് ചൂഷണത്തിന് വിധേയമാക്കുമ്പോൾ നോക്കുകുത്തിയായിരിക്കുകയാണ് കേന്ദ്രസർക്കാർ. പ്രതിസന്ധി പരിഹരിക്കാൻ വ്യോമമന്ത്രാലയം അടിയന്തിരമായി ഇടപെടണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

Exit mobile version