മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദന് വിട നല്‍കി ആലപ്പുഴ ഡിസി ഓഫീസ്. അദ്ദേഹത്തിന്റെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഇനി ക്രിയേഷന്‍ ഗ്രൗണ്ടിലേക്ക്. പ്രിയ സഖാവിനെ കൺനിറയെ കാണാനായി ജനസാഗരമാണ് എത്തിയത്. 24 മണിക്കൂര്‍ നീണ്ട വിലാപയാത്രയ്ക്ക് ശേഷം ഉച്ചയോടെ പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിലെത്തിച്ച വി എസിന്റെ മൃതദേഹം ശേഷം പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് എത്തിച്ചത്. സമയക്രമം പാലിക്കുന്നതിനായി ഡി സി ഓഫീസിലെ പൊതുദർശന സമയം ചുരുക്കിയിരുന്നു. തുടർന്ന് ആലപ്പുഴ ബീച്ചിലെ റിക്രിയേഷൻ ഗ്രൗണ്ടിൽ പൊതുദർശനം നടത്തും. അതിനുശേഷം, അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം വലിയ ചുടുകാട്ടിൽ മൃതദേഹം സംസ്കരിക്കും. തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാനും അന്ത്യാഭിവാദ്യം അർപ്പിക്കാനുമായി ആയിരക്കണക്കിന് ജനങ്ങളാണ് തടിച്ചുകൂടിയിരിക്കുന്നത്.
ഡിസി ഓഫീസില്‍ നിന്ന് മടങ്ങി വിഎസ്; വിലാപയാത്ര റിക്രിയേഷന്‍ ഗ്രൗണ്ടിലേക്ക്

