Site iconSite icon Janayugom Online

യുഡിഎഫ്ന്‍റെ കോട്ടയത്തെ സില്‍വര്‍ലൈന്‍ വിരുദ്ധ സമരം ബഹിഷ്കരിച്ച് ഡിസിസി പ്രസിഡന്‍റ്

സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ യുഡിഎഫിന്‍റെ നേതൃത്വത്തില്‍ കോട്ടയത്ത് നടന്ന പരിപടി ബഹിഷകരിച്ച് കോട്ടയം ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്‍റ് നാട്ടകം സുരേഷ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പങ്കെടുക്കുന്ന പരിപാടികളൊന്നും താന്‍ അറിയുന്നില്ലെന്നും അദ്ദേഹം പറയുന്നു,പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്ന പരിപാടി ഡിസിസി പ്രസിഡന്റിനെ അറിയിക്കേണ്ടതാണ്. അറിയിക്കാറില്ല എന്നത് ഒരു പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു.

രമേശ് ചെന്നിത്തല കോട്ടയത്തേക്ക് വരുമ്പോൾ എപ്പോഴും വിളിച്ച് പറയാറുണ്ട്. ഉമ്മൻ ചാണ്ടിയും, കെപിസിസി പ്രസിഡന്റും അടക്കമുള്ളവരും കോട്ടയത്ത് എത്തുമ്പോൾ പറയാറുണ്ട്. പാർട്ടിയുടെ പ്രവർത്തകർ അവർക്ക് പിന്തുണ നൽകുന്നുണ്ടെന്നും നാട്ടകം സുരേഷ് പറഞ്ഞു. നാട്ടകംസുരേഷ് എ ഗ്രൂപ്പുകരാനാണ്. ഉമ്മന്‍ചാണ്ടി,തിരുവഞ്ചൂര്‍ എന്നിവരോട് അടുപ്പമുള്ള നേതാവുമാണ്. എന്നാല്‍ തിരുവഞ്ചൂര്‍ എ ഗ്രൂപ്പു വിട്ട് കെപിസിസി പ്രസിഡന്‍റെ കെ. സുധാകരനൊപ്പം നില്‍ക്കുകയാണ്. സില്‍വര്‍ ലൈന്‍ വിഷയത്തിൽ ഇത് വരെ പ്രതികരിക്കാൻ നാട്ടകം സുരേഷ് തയാറായിട്ടില്ല. വി.ഡി സതീശന്‍ പങ്കെടുത്ത യോഗത്തില്‍ നിന്നും നാട്ടകം സുരേഷ് വിട്ടുനിന്നത് സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെ ആണോ എന്നും വ്യക്തമല്ല

പ്രതിസന്ധിയിൽ നിൽക്കുന്ന യുഡിഎഫിൽ ചേരിപ്പോരുകൾക്കും കുറവില്ല എന്നുകൂടി വ്യക്തമാക്കുന്നതായിരുന്നു സിൽവർ ലൈൻ പ്രതിഷേധസംഗമം.ഫ്ലക്സിൽ പടം വന്നാൽ കുളിരുകോരുന്ന ആളല്ല താനെന്നും യുഡിഎഫ് യോഗത്തിൽ പങ്കെടുക്കാതിരുന്നതിന് അതിന്റേതായ രാഷ്ട്രീയ കാരണങ്ങളുണ്ടെന്നും നാട്ടകം സുരേഷ് പറയുന്നു.യുഡിഎഫ് യോഗത്തിൽ താൻ പങ്കെടുക്കാതിരുന്നതിന് കൃത്യമായ കാരണം ഉണ്ട്. അത് പാർട്ടി വേദിയിൽ പറയും. ഫ്‌ളക്സിൽ പടം വരാതിരുന്നത് കാരണമല്ല പരിപാടിയിൽ പങ്കെടുക്കാതിരുന്നത്.

പത്രത്തിൽ പടം വരുന്നതോ ഫ്ളക്സ് ബോർഡ് സ്ഥാപിക്കുന്നതോ കണ്ട് കുളിർ കോരുന്ന പാരമ്പര്യമല്ല തൻ്റേത്. പത്രത്തിൽ പടം വരാൻ ഇടിയുണ്ടാക്കി കേറുന്ന നേതാവുമല്ല താൻ. യുഡിഎഫിന്റെ യോഗം നടക്കുന്ന ദിവസങ്ങളിൽ പല പരിപാടികളും ഉണ്ടാകും. ഡിസിസി പ്രസിഡന്റ് എന്ന പദവിയുടെ രാഷ്ട്രീയ മഹത്വം ഉയർത്തിപ്പിടിക്കുകയാണ് ലക്ഷ്യം. അതിന് വേണ്ടിയാണ് യുഡിഎഫ് യോഗത്തിൽ നിന്ന് വിട്ട് നിന്നത്. ഏത് ജോലി ഏറ്റെടുത്താലും, അത് ഭംഗിയായി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ് സിൽവർ ലൈൻ പ്രതിഷേധ യോഗത്തിൽ പങ്കെടുക്കാതിരുന്നതിനെ യുഡിഎഫ് ജില്ലാ ചെയർമാനും കേരള കോൺഗ്രസ്‌ ജോസഫ് ഗ്രൂപ്പ്‌ ജില്ലാ പ്രസിഡന്റുമായ സജി മഞ്ഞക്കടമ്പിൽ തള്ളികളഞ്ഞു. നാട്ടകം സുരേഷ് യോഗത്തിൽ പങ്കെടുക്കേണ്ടതായിരുന്നു എന്ന് സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.

എന്ത്കൊണ്ടാണ് സുരേഷ് യോഗത്തിൽ പങ്കെടുക്കാതിരുന്നത് എന്ന് അറിയില്ല എന്നും സജി മഞ്ഞക്കടമ്പിൽ വ്യക്തമാക്കി. യോഗവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഡിസിസി അധ്യക്ഷനെ അറിയിച്ചിരുന്നു. പരിപാടിയുമായി ബന്ധപ്പെട്ട വർത്താ സമ്മേളനവും നാട്ടകം സുരേഷിനെ അറിയിച്ചിരുന്നു. പിന്നെയും പങ്കെടുക്കാതിരുന്നത് എന്താണ് എന്ന് അറിയില്ല എന്നും സജി മഞ്ഞക്കടമ്പിൽ കൂട്ടിച്ചേർത്തു. 

Eng­lish Sum­ma­ry: DCC pres­i­dent boy­cotts UDF’s anti-Sil­ver Line strike in Kottayam

You may also like this video:

Exit mobile version