തോക്കും വെടിയുണ്ടകളുമായി ഡിസിസി വൈസ് പ്രസിഡന്റ് കോയമ്പത്തൂരില്‍ അറസ്റ്റിലായി. പട്ടാമ്പി നഗരസഭ മുന്‍ ചെയര്‍മാനും ഡിസിസി വൈസ് പ്രസിഡന്റുമായ കെഎസ്ബിഎ തങ്ങളാണ് വിമാനത്താവളത്തില്‍ പിടിയിലായത്. തോക്കും ഏഴ് വെടിയുണ്ടകളും ഇയാളില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
കോയമ്പത്തൂരില്‍ നിന്ന് ബംഗളുരുവിലേക്കും അവിടെ നിന്ന് അമൃത്സറിലേക്കും പോകാനായിരുന്നു പദ്ധതി. ലൈസന്‍സില്ലാത്ത തോക്കും വെടിയുണ്ടകളും സൂക്ഷിച്ചത് എന്തിനാണെന്ന് വ്യക്തമാക്കാന്‍ കഴിയാതെ വന്നതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുക്കുകയും കോയമ്പത്തൂര്‍ പീളമേട് പൊലീസിന് കൈമാറി അറസ്റ്റു രേഖപ്പെടുത്തുകയുമായിരുന്നു.
ENGLISH SUMMARY:DCC vice president arrested with guns and ammunition
You may also like this video