കോവിഡ് പ്രതിരോധ വാക്സിനായ സ്ഫുട്നിക് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് ഡ്രഗ്സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു. രാജ്യത്തെ രണ്ടാമത്തെ കോവിഡ് വാക്സിനാണിതെന്ന് മാണ്ഡവ്യ ട്വിറ്ററില്‍ കുറിച്ചു.
കോവിഡിന്റെ ഡെൽറ്റ വകഭേദത്തിനെതിരെ വാക്സീന് 70 ശതമാനം ഫലപ്രാപ്തിയുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
കഴിഞ്ഞ ആഴ്ചയാണ്, സിംഗിൾ ഡോസ് സ്പുട്‌നിക് ലൈറ്റ് വാക്സീന് അടിയന്തര ഉപയോഗാനുമതി നൽകാൻ വിദഗ്ധ സമിതി ശുപാർശ ചെയ്തത്.
രാജ്യത്തെ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായ റഷ്യൻ ‘സ്പുട്നിക് വി’യുടെ വാക്സീൻ ഘടകം-1 തന്നെയാണ് സ്പുട്‌നിക് ലൈറ്റിലും ഉള്ളത്. റഷ്യയിലെ ഗമാലിയ സെന്ററിലാണ് വാക്സീൻ വികസിപ്പിച്ചത്.
English Summary: DCGI approves immediate use of Sputnik vaccine
You may like this video also