പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയുടെ മേല്‍ക്കൂരയില്‍ അഴുകിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. സമൂഹമാധ്യമങ്ങളിലൂടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചതോടെ പ്രതിഷേധം ഉയര്‍ന്നതോടെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് പഞ്ചാബ് മുഖ്യമന്ത്രി പര്‍വേസ് ഇലാഹി. വിദഗ്ധസമിതി സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. മുസ്‍മിൽ ബാഷിറിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയാവും അന്വേഷണം. മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.
ആശുപത്രിയില്‍ മൃതദേഹങ്ങള്‍ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് ചൗധി സമാൻ ഗുജ്ജാർ സന്ദർശനം നടത്തിയത്. ആശുപത്രിയിലെത്തി മോർച്ചറി തുറക്കാൻ അദ്ദേഹം ആവശ്യപ്പെടുകയും. എന്നാൽ, ആശുപത്രി അധികൃതർ ഇതിന് തയാറായില്ല. മോര്‍ച്ചറി തുറന്നില്ലെങ്കില്‍ കേസെടുക്കുമെന്ന് അറിയിച്ചതോടെ മോർച്ചറി തുറന്നത്. മോർച്ചറിയിൽ അഴുകിതുടങ്ങിയനിലയിൽ മൃതദേഹങ്ങൾ കണ്ടെതെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം മൃതദേഹം മെഡിക്കൽ വിദ്യാർഥികൾക്ക് പഠിക്കാനായാണ് സൂക്ഷിച്ചതെന്നായിരുന്നു ആശുപത്രി അധികൃതരുടെ മറുപടി. പല മൃതദേഹങ്ങളും നഗ്നമാക്കപ്പെട്ട നിലയിലായിരുന്നു. അഴുകിയനിലയിലുള്ള മൃതദേഹങ്ങൾ ദഹിപ്പിക്കാനും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാനും പഞ്ചാബ് മുഖ്യമന്ത്രി നിർദേശം നല്‍കി.
English Summary:Dead bodies rotting in government hospital in Pakistan
You may also like this video