Site iconSite icon Janayugom Online

മെഡിക്കൽ കോളജ് കാന്റീനിൽ വിളമ്പിയ കറിയിൽ ചത്ത എലി; വിഡിയോ പങ്കുവെച്ച് മാധ്യമ പ്രവർത്തകൻ

ഉത്തർ പ്രദേശിലെ ഹാപൂരിലുള്ള രാമ മെഡിക്കൽ കോളജിലെ വിദ്യാർഥികൾക്കും സ്റ്റാഫിനുമായി വിളമ്പിയ വെജിറ്റബിൾ കറിയില്‍ ചത്ത എലിയെ കണ്ടെത്തി. മാധ്യമ പ്രവർത്തകനായ യൂസുഫ് വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. കർശന നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി അദിത്യനാഥിനെ ടാഗ് ചെയ്തുകൊണ്ട് യൂസുഫ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

മെഡിക്കൽ കോളജിലെ കാന്റീനാണ് ദൃശ്യങ്ങളിലുള്ളത്. വെജിറ്റബിൾ കറിയിൽ നിന്ന് ലഭിച്ച ചത്ത എലിയെ പുറത്തെടുത്ത് വെച്ചതായും കാണാം. കറിയിൽ പച്ചക്കറികൾ ഒന്നും കാണാനില്ലെന്നും പകരം എലിയെയാണ് പാചകം ചെയ്തിരിക്കുന്നതെന്നും ട്വീറ്റിൽ പറയുന്നു. സംഭവത്തില്‍ ഇതുവരെ  പോലീസ് നടപടികളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പരാതിക്കാര്‍ പറയുന്നു.

eng­lish sum­ma­ry; Dead rat in cur­ry served in med­ical col­lege can­teen; Media work­er shared the video

you may also like this video;

Exit mobile version