Site iconSite icon Janayugom Online

പാൻ‑ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി നീട്ടി

നികുതിദായകന്റെ സ്ഥിരം അക്കൗണ്ട് നമ്പർ (പാൻ) ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി. ഈ വർഷം ജൂൺ 30 വരെ സമയപരിധി ദീര്‍ഘിപ്പിച്ചതായി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ പറയുന്നു. രണ്ട് രേഖകളും ബന്ധിപ്പിക്കുന്നതിൽ വീഴ്ചവരുത്തുന്നവരുടെ പാൻ കാർഡ് പ്രവർത്തനരഹിതമാകുമെന്നും സിബിഡിടി ആവർത്തിച്ചു. 

ആധാറും പാനും തമ്മിൽ ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ ജൂലൈ ഒന്നുമുതൽ നികുതിദായകൻ നേരിടേണ്ടിവരുന്ന ശിക്ഷാ നടപടിയെക്കുറിച്ചും സിബിഡിടി വ്യക്തമാക്കി. അത്തരം പാൻ കാർഡുകൾക്ക് നികുതി റീഫണ്ട് അനുവദിക്കില്ല. റിട്ടേൺ ഫയൽ ചെയ്തതിന് ശേഷം നികുതിദായകൻ രണ്ട് രേഖകളും ലിങ്ക് ചെയ്താൽ രണ്ട് രേഖകളും ബന്ധിപ്പിക്കാത്ത കാലയളവിൽ ആദായനികുതി വകുപ്പ് റീഫണ്ടിന് പലിശ നൽകില്ല. 

അത്തരം സന്ദർഭങ്ങളിൽ സ്രോതസിൽ നിന്ന് കിഴിച്ചുള്ള നികുതിയും (ടിഡിഎസ്) ഉറവിടത്തിൽ നിന്ന് ശേഖരിക്കുന്ന നികുതിയും (ടിസിഎസ്) കുറയ്ക്കുകയോ പിരിച്ചെടുക്കുകയോ ചെയ്യും. പാൻകാർഡുമായി ബന്ധിപ്പിക്കുന്നത് വൈകിയാൽ നികുതിദായകന് 1000 രൂപ പിഴയടച്ച് 30 ദിവസത്തിനുള്ളിൽ പാൻ കാർഡ് വീണ്ടും പ്രവർത്തനക്ഷമമാക്കാമെന്നും സിബിഡിടി വിജ്ഞാപനത്തില്‍ പറയുന്നു. 

Eng­lish Summary;Deadline for PAN-Aad­haar link­ing extended

You may also like this video

Exit mobile version