Site icon Janayugom Online

പാന്‍— ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്യുന്നതിനു അവസാനതീയതി ദീര്‍‍ഘിപ്പിച്ചു

പാന്‍-ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കാനുള്ള സമയം ആറ് മാസം കൂടി കേന്ദ്രസര്‍ക്കാര്‍ ദീര്‍ഘിപ്പിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ആധാര്‍-പാന്‍ കാര്‍ഡ് ബന്ധിപ്പിക്കല്‍ തീയതി നീട്ടയത്. പുതുക്കിയ ഉത്തരവ് പ്രകാരം 2022 മാര്‍ച്ച് 31വരെ പാന്‍ ‑ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കാം. പാന്‍ ‑ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കുന്നതിന് സെപ്റ്റംബര്‍ 30ആയിരുന്നു അവസാന തീയതി. പാന്‍ ‑ആധാര്‍ കാര്‍ഡ് ബന്ധിപ്പിച്ചില്ലെങ്കില്‍ സേവനങ്ങള്‍ തടസപ്പെടുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു.

ഇത് നാലാമത്തെ തവണയാണ് ഈ വര്‍ഷം ആധാര്‍-പാന്‍ ബന്ധിപ്പിക്കാനുള്ള സമയം സര്‍ക്കാര്‍ നീട്ടി നല്‍കുന്നത്. നികുതി ദായകര്‍ നേരിടുന്ന വെല്ലുവിളികള്‍ കണക്കിലെടുത്താണ് ബന്ധിപ്പിക്കല്‍ സമയം ആറുമാസം കൂടി നീട്ടാനുള്ള ആദായ നികുതി വകുപ്പിന്റെ തീരുമാനം. നിലവില്‍ 50,000ത്തില്‍കൂടുതലുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ബാങ്ക് അകൗണ്ടുകള്‍ തുടങ്ങുന്നതിനും ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും പാന്‍ ‑ആധാര്‍ കാര്‍ഡുകള്‍ തമ്മില്‍ ബന്ധിപ്പിക്കണം എന്നായിരുന്നു നിര്‍ദേശം.
www.incometaxindiaefiling.gov.in എന്ന വെബ്‌സൈറ്റ് വഴി വ്യക്തികള്‍ക്ക് ആധാര്‍— പാന്‍ കാര്‍ഡ് ബന്ധിപ്പിക്കാം. ഇതില്‍ ‘Link Adhar’ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ഈ ലിങ്കില്‍ ക്ലിക് ചെയ്യുമ്പോള്‍ സ്‌ക്രീനില്‍ പുതിയ പേജ് തുറന്നുവരും. അവിടെ ആധാര്‍ നമ്പര്‍, പാന്‍ കാര്‍ഡ് നമ്പര്‍, സ്വകാര്യ വിവരങ്ങള്‍ തുടങ്ങിയവ നല്‍കണം ശേഷം ‘Sub­mit’ ബടണ്‍ അമര്‍ത്തി പാന്‍ ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാം.

Eng­lish Sum­ma­ry: Dead­line for PAN-Aad­haar car link­ing has been extended

You may like this video also

Exit mobile version