Site iconSite icon Janayugom Online

സിറിയയില്‍ ചാവേര്‍ ആക്രമണം; 25 പേര്‍ കൊ ല്ലപ്പെട്ടു

സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ പള്ളിയിലുണ്ടായ ചാവേർ ആക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു. 80ലധികം പേര്‍ക്ക് പരിക്കേറ്റു. ദ്വേലയിലെ പള്ളിയിൽ പ്രാർത്ഥനയ്ക്കിടെയാണ് സ്‌ഫോടനമുണ്ടായത്‌. ആളുകൾക്കുനേരെ വെടിയുതിർത്തശേഷം ചാവേർ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണ്‌ ആക്രമണം നടത്തിയതെന്ന് സിറിയന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കൊല്ലപ്പെട്ടവരിൽ കുട്ടികളടക്കമുണ്ടെന്നാണ് റിപ്പോര്‍ട്ട്. പുതിയതായി അധികാരമേറ്റ പ്രസിഡന്റ് അഹമ്മദ് അല്‍ ഷറ ന്യൂനപക്ഷങ്ങളുടെ പിന്തുണ നേടാന്‍ ശ്രമിക്കുന്നതിനിടെയാണ് ചാവേര്‍ സ്‌ഫോടനം. ബാഷർ അൽ അസദ് ഭരണകൂടത്തിന്റെ പതനത്തിന് ശേഷം സിറിയയിൽ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്. 

Exit mobile version