Site iconSite icon Janayugom Online

തോപ്പില്‍ ഗോപാലകൃഷ്ണന്‍ അനുസ്മരണം

ജനയുഗത്തിന്റെ പത്രാധിപരായിരുന്ന തോപ്പില്‍ ഗോപാലകൃഷ്ണന്റെ ചരമദിനമാണ്‌ ഇന്ന്‌. പ്രതിസന്ധിയുടെ കാലഘട്ടത്തില്‍ ക്ലേശകരമായിത്തന്നെ അദ്ദേഹം ജനയുഗത്തെ നയിച്ചു. വിദ്യാര്‍ത്ഥിയായിരിക്കെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ആകൃഷ്ടനായി. എഐഎസ്‌എഫിന്റെ സംസ്ഥാന സെക്രട്ടറിയായി. പിന്നീട്‌ എ­ഐവൈഎഫിന്റെ സംസ്ഥാന നേതാവും അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. അദ്ദേഹം ജനറല്‍ സെക്രട്ടറി ആയിരിക്കെയാണ്‌ വൈഎഫി­ന്റെ വിഖ്യാതമായ ‘തൊഴില്‍ അല്ലെങ്കില്‍ ജയി­ല്‍’ സമരം സംഘടിപ്പിക്കപ്പെട്ടത്‌.

കേരള സര്‍വകലാശാലയില്‍ നിന്നും ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം നേടിയ ഗോപാലകൃഷ്ണന്‍, തനിക്ക് ലഭിച്ച കോളജ്‌ അധ്യാപക ജോലി പോലും ഉപേക്ഷിച്ചാണ് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി പ്രവര്‍ത്തനത്തിനായി ജീവിതം സമര്‍പ്പിച്ചത്. പാര്‍ട്ടി സംസ്ഥാന കൗ ണ്‍സില്‍ അംഗമായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. പത്തനംതിട്ട ജില്ലാ കൗണ്‍സിലിന്റെ ആദ്യ സെക്രട്ടറി യായിരുന്നു. കൊല്ലം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്‌, കേരളാ യൂണിവേഴ്‌ സിറ്റി സിന്‍ഡിക്കേറ്റ്‌ അംഗം എന്നിങ്ങനെ ഏല്പിച്ച എല്ലാ ചുമതല കളും സ്തുത്യർഹമായി നിര്‍വഹിച്ചു. തോപ്പില്‍ ഗോപാലകൃഷ്ണന്റെ പ്രവര്‍ത്ത നങ്ങളുടെയും സേവനങ്ങളുടെയും ദീപ്ത സ്മരണകള്‍ക്കു മുന്നില്‍ ആദരാഞ്ജ ലികള്‍ അര്‍പ്പിക്കുന്നു.
‑ജനയുഗം പ്രവർത്തകർ

Exit mobile version