പെട്ടെന്നൊരുനാൾ
അയാൾ വീട് വിട്ടിറങ്ങി
വീട്ടുകാരോ കൂട്ടുകാരോ നാട്ടുകാരോ
അയാളെ തിരക്കിയില്ല
ഭൂമി സ്വച്ഛസുന്ദരവും
അന്തരീക്ഷം
അതിമനോഹരവുമായിത്തുടർന്നു
പിന്നീടൊരുനാൾ
അയാൾ സോഷ്യൽമീഡിയ വിട്ടിറങ്ങി
അന്ന് രാത്രി ഇൻബോക്സിൽ
ചോദ്യചിഹ്നങ്ങൾ നിറഞ്ഞു
പിറ്റേന്ന് പകലും രാത്രിയും
പലരും ഹായ് പറഞ്ഞും ചെന്നു
മൂന്നാം നാൾ
സോഷ്യൽ മീഡിയകളിൽ
അയാളുടെ വർണ ചിത്രങ്ങൾ
ആദാരാഞ്ജലികളുമായി നിറഞ്ഞു
ലോകം എത്ര പുരോഗമിച്ചു
“അനായാസേന മരണം
ക്ഷിപ്രസാധ്യമിപ്പോൾ”
ഡെത്ത് സർട്ടിഫിക്കറ്റ്

