ഇറാനിലെ വരൾച്ചബാധിത പ്രദേശമായ ഫാർസ് പ്രവിശ്യയിലുണ്ടായ വെള്ളപ്പൊക്കത്തിൽ 21 പേർ മരിച്ചു. കനത്ത മഴയിൽ എസ്തബാൻ നഗരത്തിലെ റൗഡ്ബാൽ നദി കരകവിഞ്ഞൊഴുകി. വെള്ളപ്പൊക്കത്തിൽ അകപ്പെട്ട 55 പേരെ രക്ഷാപ്രവർത്തകർ രക്ഷിച്ചെങ്കിലും ആറ് പേരെ കാണാതായിട്ടുണ്ടെന്ന് പ്രാദേശിക ഗവരണര്‍ അറിയിച്ചു.
പതിറ്റാണ്ടുകളായി വരൾച്ച നേരിടുന്ന രാജ്യത്തുടനീളം കാലാവസ്ഥാ വ്യതിയാനം മൂലം കനത്ത മഴ ലഭിച്ചേക്കുമെന്ന് ഇറാന്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. നദീതടങ്ങൾക്ക് സമീപം കെട്ടിടങ്ങളും റോഡുകളും വ്യാപകമായതും വെള്ളപ്പൊക്കത്തെ തുടര്‍ന്നുള്ള അപകടം വർധിപ്പിച്ചിട്ടുണ്ട്. 2018 മാർച്ചിൽ ഫാർസ് പ്രവിശ്യയിലുണ്ടായ വെള്ളപ്പൊക്കത്തിൽ 44 പേര്‍ മരിച്ചിരുന്നു.
English Summary: Death in floods in Iran
You may also like this video