തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഒരു വയസ്സുകാരൻ മരിച്ച സംഭവത്തിൽ പിതാവ് ഷിജിലിന്റെ മൊഴി പുറത്ത്. ഉറക്കം തടസ്സപ്പെട്ടതിന്റെ ദേഷ്യത്തിൽ സ്വന്തം കുഞ്ഞിനെ കൈമുട്ട് കൊണ്ട് വയറ്റിലിടിച്ച് കൊലപ്പെടുത്തിയെന്ന് ഷിജിൽ പൊലീസിനോട് സമ്മതിച്ചു. കുഞ്ഞ് ബിസ്കറ്റ് കഴിച്ചപ്പോൾ നുരയും പതയും വന്ന് മരിച്ചതാണെന്നായിരുന്നു മാതാപിതാക്കൾ ആദ്യം നൽകിയ മൊഴി. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ആന്തരികാവയവങ്ങൾക്കേറ്റ പരുക്കാണ് മരണകാരണമെന്ന് കണ്ടെത്തിയതോടെയാണ് പൊലീസ് അന്വേഷണം ഷിജിലിലേക്ക് നീണ്ടത്. ജനുവരി 16ന് പുലർച്ചെ നടന്ന സംഭവത്തിൽ രണ്ടാഴ്ചയ്ക്ക് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ മരണം; പിതാവ് കുഞ്ഞിനെ കൊലപ്പെടുത്തിയത് ഉറക്കം നഷ്ടമായതിന്റെ ദേഷ്യത്തിൽ

