Site iconSite icon Janayugom Online

വഴിക്കടവിലെ വിദ്യാർത്ഥി മരണം; മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പോലീസ്

വഴിക്കടവിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വഴിക്കടവ് പോലീസ് മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു. ബിഎൻഎസ് 105-ാം വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിലവിൽ എഫ്ഐആറിൽ ആരെയും പ്രതിയായി ചേർത്തിട്ടില്ല.

വെള്ളക്കട്ടയിൽ പന്നി ശല്യം തടയാൻ സ്ഥാപിച്ച വൈദ്യുതി കമ്പിയിൽ തട്ടി ഇന്നലെയാണ് പത്താം ക്ലാസ് വിദ്യാർത്ഥിയായ അനന്തു മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മറ്റൊരു കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. മീൻ പിടിക്കാനായി ഒരുമിച്ച് പോയ ബന്ധുക്കളായ അഞ്ച് വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്.

Exit mobile version