Site iconSite icon Janayugom Online

ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യു​ടെ മ​ര​ണം: കൊ​ല​യാ​ളി​യെ തിരിച്ചറിഞ്ഞു

ന​ഗ​ര​ത്തി​ല്‍ കൈ​ക്കു താ​ഴെ മു​റി​വേ​റ്റ് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യാ​യ ന​ട​രാ​ജ​ന്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ കൊ​ല​യാ​ളി​യെ പൊ​ലീസ് തി​രി​ച്ച​റി​ഞ്ഞു. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി ത​ങ്ക​രാ​ജ്(54) ആ​ണ് ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന​തെ​ന്നു പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ള്‍​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യ​താ​യി എ​റ​ണാ​കു​ളം സൗ​ത്ത് അ​സി. ക​മ്മി​ഷ​ണ​ര്‍ വൈ ​നി​സാ​മുദീ​ന്‍ അ​റി​യി​ച്ചു. ഇ​യാ​ള്‍ ജി​ല്ല വി​ട്ടി​രി​ക്കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പൊലീസ്.

സ്ഥി​രം മ​ദ്യ​പാ​നി​യാ​യ ഇ​യാ​ള്‍ ക​ട​വ​ന്ത്ര​യി​ല്‍ വ​ഴി​യോ​ര​ത്താ​ണ് താമസിച്ചിരുന്നത്. കൊ​ല്ല​പ്പെ​ട്ട ന​ട​രാ​ജ​നും ഇ​യാ​ള്‍​ക്കൊ​പ്പ​യി​രുന്നു. ഇ​വ​ര്‍ ത​മ്മി​ല്‍ ത​ര്‍​ക്കം ഉ​ണ്ടാ​യോ എ​ന്നും പൊ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. 55 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന ന​ട​രാ​ജ​നെ ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ആ​റ​ര​യോ​ടെ ക​ട​വ​ന്ത്ര ഒ​ലീ​വ് ട​വ​റി​നു മു​ന്നി​ലാ​ണ് അ​ബോ​ധാ​വ​സ്ഥ​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്നു നാ​ട്ടു​കാ​ര്‍ പൊ​ലീ​സി​ല്‍ വി​വ​രം അറിയിക്കുകയായിരുന്നു.

eng­lish sum­ma­ry; Death of a Tamil Nadu native: The killer has been identified

you may also like this video;

Exit mobile version