എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഒരാളെയും പ്രത്യേകമായി സംരക്ഷിക്കാൻ ഇടപെടൽ ഉണ്ടാകില്ലെന്ന് റവന്യുമന്ത്രി കെ രാജൻ. അന്വേഷണ റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല. ആദ്യം റിപ്പോർട്ട് വരട്ടെ. സമഗ്രമായ അന്വേഷണമാണ് നടക്കുന്നത്. മാധ്യമങ്ങളിലെ വാർത്തകളുടെ അടിസ്ഥാനത്തിൽ തീരുമാനത്തിലേക്ക് എത്താൻ മന്ത്രി എന്ന നിലയിൽ കഴിയില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.