Site iconSite icon Janayugom Online

ബോളിവുഡ് ഗായകൻ സുബീൻ ഗാർഗിന്റെ മരണം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

പ്രശസ്ത ബോളിവുഡ് ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. അന്വേഷണത്തിൽ ഇഡിയും ആദായ നികുതി വകുപ്പും പങ്കുചേരും എന്നാണ് വിവരം. കേസിൽ സഹ ഗായകൻ ജ്യോതി ഗോസ്വാമി നിർണായ മൊഴി നൽകിയിട്ടുണ്ട്.

അതേസമയം സുബീൻ ഗാർഗിന്റെ മരണത്തിൽ ദുരൂഹത ഒഴിയുന്നില്ല. സുബീന്റെ മാനേജർ സിദ്ധാർത്ഥ ശർമയും സിംഗപ്പൂർ പരിപാടിയുടെ സംഘാടകൻ ശ്യാംകാനു മഹന്തയും ചേർന്ന് വിഷം കൊടുത്തു കൊന്നതാകാം എന്നാണ് ജ്യോതി ഗോസ്വാമി നൽകിയ മൊഴി. സിംഗപ്പൂരിലെ ഹോട്ടലിൽവെച്ച് സിദ്ധാർത്ഥ ശർമയുടെ പെരുമാറ്റത്തിൽ തനിക്ക് സംശയം തോന്നിയിരുന്നുവെന്നും. അപകടത്തിന് തൊട്ടുമുൻപ് ആഘോഷം സംഘടിപ്പിച്ച നൗകയുടെ നിയന്ത്രണം പ്രതികൾ ബലമായി പിടിച്ചെടുത്തുവെന്നും പറയുന്നു. നൗകയിൽ മദ്യം താൻ വിളമ്പിക്കൊള്ളാമെന്ന് സിദ്ധാർത്ഥ ശർമ ശാഠ്യം പിടിക്കുകയായിരുന്നു.

സുബിൻ വെള്ളത്തിൽ മുങ്ങിത്താഴുന്ന ഘട്ടത്തിൽ ഗായകന് നീന്തൽ അറിയാമെന്ന് പറഞ്ഞ് ഇരുവരും സഹായം നൽകിയില്ല എന്നുമാണ് സഹ ഗായകന്റെ മൊഴി. സഹ ഗായകന്റെ മൊഴി ചോദ്യം ചെയ്യലിൽ സിദ്ധാർത്ഥ ശർമയും സംഘാടകൻ ശ്യാംഖാനു മഹന്തയും തള്ളിയിരുന്നു. അന്വേഷണ ഏജൻസികൾ പരിപാടിയുടെ സംഘാടകൻ ശ്യാംകാനു മഹന്തയുടെ പണമിടപാടുകളെ പറ്റി അന്വേഷിക്കും.

Exit mobile version