ചുമ മരുന്ന് കഴിച്ചുള്ള കുട്ടികളുടെ മരണങ്ങൾക്ക് പിന്നാലെ മധ്യപ്രദേശിൽ രണ്ട് സിറപ്പുകൾക്ക കൂടി നിരോധനം ഏര്‍പ്പെടുത്തി. റീലൈഫ് , റെസ്പിഫ്രഷ് എന്നീ സിറപ്പുകളാണ് ഇപ്പേള്‍ നിരോധിച്ചത്. രണ്ട് സിറപ്പുകളിലും ഉയർന്ന അളവിൽ ഡൈ എത്തിലീൻ ഗ്ലൈക്കോൾ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം. ചുമമരുന്ന് കഴിച്ച് മധ്യപ്രദേശിലും രാജസ്ഥാനിലുമായി 19 കുട്ടികളാണ് ഇതുവരെ മരിച്ചത്.
ചുമ മരുന്നായ കോൾഡ്രിഫ് കഫ് സിറപ്പിന് നേരത്തെ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. കുട്ടികള്‍ക്ക് മരുന്ന് കുറിച്ചു നല്‍കിയ ഡോക്ടറെ അറസ്റ്റ് ചെയ്തിരുന്നു. ഗുജറാത്തിലായിരുന്നു കഫ് സിറപ്പുകളുടെ നിർമ്മാണം. ഡ്രഗ് കൺട്രോളർ ദിനേശ് കുമാർ മൗര്യയെ മധ്യപ്രദേശ് സർക്കാർ സസ്പെൻഡ് ചെയ്തു.

