Site icon Janayugom Online

പൊലീസ് ക്വാർട്ടേഴ്സിലെ പെൺകുട്ടിയുടെ മരണം; ആന്തരിക അവയവങ്ങളുടെ പരിശോധന റിപ്പോർട്ട് ഉടൻ വേണമെന്ന് പൊലീസ്

തിരുവനന്തപുരത്ത് പൊലീസ് ക്വാർട്ടേഴ്സിൽ 14കാരി കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആന്തരിക അവയവങ്ങളുടെ പരിശോധന റിപ്പോർട്ട് അടിയന്തരമായി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഫോറൻസിക് ലാബിന് പൊലീസ് കത്ത് നൽകി. മരണ കാരണം വ്യക്തമാക്കാനാണ് നടപടി.

പാളയം പൊലീസ് ക്വാർട്ടേഴ്സിൽ മൂന്നാഴ്ച മുമ്പാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മസ്തിഷ്ക രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇതിലേക്ക് നയിച്ച കാരണത്തിൽ വ്യക്തത വരുത്താനാണ് ആന്തരിക അവയവ പരിശോധന ഫലം ആവശ്യപ്പെടുന്നത്. പെൺകുട്ടിയുടെ സ്വകാര്യ ഭാഗത്ത്‌ മുറിവുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. കുട്ടി പീഡനത്തിന് ഇരയായിരുന്നോ എന്ന കാര്യത്തിലും ഊർജ്ജിത അന്വേഷണം നടക്കുന്നുണ്ട്. അതേസമയം പെൺകുട്ടി പഠിച്ച സ്കൂളിനെതിരെ നടക്കുന്നത് തെറ്റായ പ്രചാരണമാണെന്ന് സ്കൂൾ അധികൃതർ പറയുന്നു.

പൊലീസ് ക്വാർട്ടേഴ്സിലുള്ളവർ, കുട്ടിയുടെ സുഹൃത്തുകൾ , അടുപ്പമുള്ളവർ എന്നിവരിൽ നിന്നെല്ലാം പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തുന്നുണ്ട്. ലഹരി ഉപയോ​ഗത്തിന്റെ ഫലമാണോ തലച്ചോറിലെ രക്തസ്രാവം എന്നത് അടക്കം പരക്കുന്ന അഭ്യൂഹങ്ങളിലും വ്യക്ത വരുത്താൻ ആന്തരിക പരിശോധന ഫലം വരുന്നതോടെ കഴിയുമെന്നും പൊലീസ് പറയുന്നു. 

Eng­lish Summary;Death of girl in police quar­ters; The police want the exam­i­na­tion report of the inter­nal organs immediately
You may also like this video

Exit mobile version