Site iconSite icon Janayugom Online

നവീന്റെ കാറില്‍ നിന്ന് പ്രത്യേകതരം കല്ലുകളും ചിത്രങ്ങളും കണ്ടെടുത്തു; ‘ബ്ലാക്ക് മാജിക്’ സ്ഥിരീകരിക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത്

അരുണാചലില്‍ മലയാളികളായ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ‘ബ്ലാക്ക് മാജിക്’ അഥവാ അന്ധവിശ്വാസവുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ പുറത്ത്. മരിച്ച നവീന്‍റെ കാറില്‍ നിന്ന് പൊലീസ് പ്രത്യേകതരത്തിലുള്ള കല്ലുകളും ചിത്രങ്ങളുമെല്ലാം കണ്ടെടുത്തിരിക്കുകയാണ്.
ഇവരുടെ പക്കല്‍ നിന്ന് കണ്ടെത്തിയ ഇ‑മെയിലില്‍ സൂചിപ്പിച്ചിട്ടുള്ള കല്ലുകളാണെന്നാണ് കരുതപ്പെടുന്നത്. ‘ഡോൺബോസ്കോ’ എന്ന വിലാസത്തില്‍ നിന്ന് ആര്യക്ക് വന്ന മെയിലിലാണ് ഇവയെ കുറിച്ച് പ്രതിപാദിച്ചിട്ടുള്ളത്. ഈ മെയില്‍ ഐഡിയുമായി ബന്ധപ്പെട്ടും പൊലീസ് അന്വേഷണം നടത്തുന്നത്. 

യാത്രാച്ചെലവിന് ആവശ്യം വന്നപ്പോള്‍ ആര്യയുടെ ആഭരണങ്ങള്‍ വിറ്റതായും പൊലീസിന് വിവരം ലഭിച്ചു. ഇതെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാര്‍ച്ച് 27ന് തിരുവനന്തപുരത്ത് നിന്ന് കാണാതാവുകയായിരുന്നു ആര്യ എന്ന അധ്യാപികയെ. ഏപ്രില്‍ രണ്ടിന് അരുണാചല്‍ പ്രദേശില്‍ ഒരു ഹോട്ടല്‍ മുറിയില്‍ ആര്യയെയും സുഹൃത്തുക്കളും ദമ്പതികളുമായ നവീനെയും ദേവിയെയും മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

Eng­lish Sum­ma­ry: Death of Malay­alis in Arunachal; Spe­cial stones and pic­tures were recov­ered from Naveen’s car
You may also like this video

Exit mobile version