Site iconSite icon Janayugom Online

മോഡലുകളുടെ മരണം: കായലില്‍ എറിഞ്ഞ ഹാര്‍ഡ് ഡിസ്‌ക് കണ്ടെടുക്കാന്‍ തെരച്ചില്‍ തുടങ്ങി

മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ കായലില്‍ എറിഞ്ഞ ഹാര്‍ഡ് ഡിസ്‌ക് കണ്ടെടുക്കാന്‍ തെരച്ചില്‍ തുടങ്ങി. സ്‌കൂബ ടീമിനെ ഉപയോഗിച്ചാണ് തെരച്ചില്‍. ഹാര്‍ഡ് ഡിസ്‌ക് കായലില്‍ ഉപേക്ഷിച്ചതായി റോയി വയലാറ്റ് അടക്കമുള്ള പ്രതികള്‍ മൊഴി നല്‍കിയിരുന്നു. ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിനു സമീപമാണ് സ്‌കൂബ ഡൈവിംഗ് സംഘത്തെ ഇറക്കി തിരയുന്നത്.

റോയി വയലാറ്റ് ഒഴികെയുള്ള പ്രതികളെ സ്ഥലത്ത് എത്തിച്ചു. ഇവര്‍ ചൂണ്ടിക്കാണിച്ചു നല്‍കിയ കായലിന്റെ മധ്യഭാഗത്തായാണ് പരിശോധന.വലിയ അടിയൊഴുക്കുള്ള ഈ സ്ഥലത്തെ പരിശോധന പ്രഹസനമാണെന്ന് സമീപത്തെ മൽസ്യത്തൊഴിലാളികൾ പറഞ്ഞു. അടിയൊഴുക്ക് ശ്കതമായതിനാൽ ഏതൊരു വസ്തുവും കടലിലെത്താനാണ് സാധ്യതെയെന്നും അവർ പറഞ്ഞു.

രണ്ടാംപ്രതി റോയുടെ വീടിനോട് ചേര്‍ന്നാണ് ഈ കായല്‍. അപകടത്തിന് തൊട്ടുമുമ്ബ് മോഡലുകള്‍ പങ്കെടുത്ത ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങളാണ് ഹാര്‍ഡ് ഡിസ്‌കില്‍ ഉള്ളത്. അതേസമയം, മോഡലുകളുടെ കാറിനെ പിന്തുടര്‍ന്ന സൈജു തങ്കച്ചന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മോഡലുകള്‍ സഞ്ചരിച്ച കാറിനെ താന്‍ പിന്തുടര്‍ന്നിട്ടില്ലെന്നും മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്യാന്‍ ശ്രമമുണ്ടെന്നുമാണ് ഹരജിയില്‍ സൈജുവിന്റെ വാദം.

ENGLISH SUMMARY:Death of mod­els: The search began to find the hard disk thrown in the lake
You may also like this video

Exit mobile version