Site iconSite icon Janayugom Online

സി​ദ്ദു മൂ​സെ വാ​ല​യു​ടെ മ​ര​ണം; ​പ്ര​തി​ക​ൾ​ക്ക് ആ​യു​ധം കൈ​മാ​റി​യ ആ​ൾ അറസ്റ്റിൽ

പ​ഞ്ചാ​ബി ഗാ​യ​ക​നും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ സി​ദ്ദു മൂ​സെവാ​ല കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ പ്ര​തി​ക​ൾ​ക്ക് ആ​യു​ധം കൈ​മാ​റി​യ ആ​ൾ അ​റ​സ്റ്റി​ൽ. വെ​ടി​വയ്പ് വി​ദ​ഗ്ധ​നാ​യ കേ​ശ​വാ​ണ് അറസ്റ്റിലായത്.

മൂ​സെ വാ​ല​യു​ടെ വീട്ടിലെത്തി കൊ​ല​പാ​ത​കം ന​ട​ത്താ​നു​ള്ള സു​പ്ര​ധാ​ന വി​വ​ര​ങ്ങ​ൾ കൊ​ല​ന​ട​ത്തി​യ​വ​ർ​ക്ക് കൈ​മാ​റി​യ​തും ഇ​യാ​ളാ​ണെ​ന്നാ​ണ് വി​വ​രം. ഇ​യാ​ളു​ടെ കൂ​ട്ടാ​ളി​യാ​യ ചേ​ത​ൻ എ​ന്ന​യാ​ളും അറസ്റ്റിലായി.

മൂ​സെവാ​ല കൊ​ല്ല​പ്പെ​ടു​ന്ന​തി​ന് മി​നി​റ്റു​ക​ൾ​ക്ക് മു​മ്പ് സെ​ൽ​ഫി എ​ടു​ത്ത സ​ന്ദീ​പ് സിം​ഗി​നെ സം​ശ​യ​ത്തെ​തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​യാ​ളോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന ആ​ളാ​ണ് കേ​ശ​വെ​ന്നും പോ​ലീ​സ് പറഞ്ഞു.

സി​ദ്ദു മൂ​സെ വാ​ല അ​ട​ക്ക​മു​ള്ള 424 പേ​ർ​ക്ക് ന​ൽ​കി വ​ന്നി​രു​ന്ന വി​ഐ​പി സു​ര​ക്ഷ പ​ഞ്ചാ​ബ് സ​ർ​ക്കാ​ർ താ​ത്കാ​ലി​ക​മാ​യി പി​ൻ​വ​ലി​ച്ച​തി​നു തൊ​ട്ടു​പി​റ്റേ​ന്നാ​ണ് മൂ​സെ വാ​ല വെ​ടി​യേ​റ്റ് മരിച്ചത്.

വി​ഐ​പി​ക​ളു​ടെ സു​ര​ക്ഷ സ​ർ​ക്കാ​ർ പി​ന്നീട് പു​നഃ​സ്ഥാ​പി​ച്ചു. കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് കാ​ന​ഡ കേ​ന്ദ്രീ​കൃ​ത​മാ​യ ഗു​ണ്ടാ​സം​ഘം രംഗത്തുവന്നിരുന്നു.

Eng­lish summary;Death of Sid­hu Muse­wala; The man who hand­ed over the weapon to the defen­dants was arrested

You may also like this video;

Exit mobile version