Site icon Janayugom Online

സൊണാലി ഫോഗട്ടിന്റെ മരണം; കേസ് സിബിഐക്ക് കൈമാറും

ഹരിയാനയിലെ ബിജെപി നേതാവും നടിയുമായ സൊണാലി ഫോഗട്ടിന്റെ മരണത്തില്‍ കേസ് സിബിഐക്ക് കൈമാറുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്. സൊണാലിയയുടെയും മകന്റെയും ജനങ്ങളുടെയും ആവശ്യം കണക്കിലെടുത്താണ് കേസ് സിബിഐക്ക് കൈമാറുന്നത്. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തു നല്‍കുമെന്നും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.

ക‍ഴിഞ്ഞ മാസം 23നായിരുന്നു സൊണാലി ഫോഗട്ട് ഗോവയിൽവെച്ച് മരിച്ചത്. ഗോവസന്ദര്‍ശനത്തിനിടെ കടുത്ത ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരണമെന്ന് പോലീസ് പറഞ്ഞു. എന്നാല്‍, സൊണാലിയുടെ കുടുംബം സംശയം പ്രകടിപ്പിച്ചു. രാത്രി കഴിച്ച ഭക്ഷണത്തില്‍ വിഷാംശംകലര്‍ന്നിരുന്നുവോയെന്ന് സംശയമുണ്ടെന്ന് മൂത്തസഹോദരി രമണ്‍ ഫോഗട് പറഞ്ഞു.

ബിഗ് ബോസ് 14 ലാണ് സൊണാലി ഫോഗട്ട് അവസാനമായി മിനിസ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. വൈൽഡ്കാർഡ് മത്സരാർത്ഥിയായാണ് അവർ ബിഗ് ബോസിൽ എത്തിയത്.

Eng­lish Sum­ma­ry: Death of Son­ali Phogat; The case will be hand­ed over to the CBI

You may also like this video

Exit mobile version