Site icon Janayugom Online

പ്രസിഡന്റിന്റെ മരണം; ഹെലികോപ്ടറിനു നേരെ ആക്രമണം ഉണ്ടായിട്ടില്ലെന്ന് ഇറാന്‍ സൈന്യം

ഇറാന്‍ പ്രസിഡന്റായിരുന്ന ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ തകര്‍ന്ന ഉടന്‍ തീപിടുത്തമുണ്ടായെന്നും ആക്രമണത്തിന്റെ ലക്ഷണമില്ലെന്നും ഇറാന്‍ സൈന്യം. പര്‍വതത്തില്‍ ഇടിച്ച് തീ പിടിക്കുകയായിരുന്നു. അതല്ലാതെ ആക്രമിക്കപ്പെട്ടതിന്റെ ലക്ഷണമൊന്നും ഇല്ലെന്ന് കണ്ടെത്തിയതായി സൈന്യം വ്യക്തമാക്കി.

കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിന് ശേഷം പുറത്തുവിടുമെന്നും സൈനിക തലവന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. അപകടത്തിന്റെ തൊട്ട് മുമ്പ് കണ്‍ട്രോള്‍ ടവറും ഹെലികോപ്ടറിലെ ജീവനക്കാരും തമ്മിലുള്ള ആശയ വിനിമയത്തില്‍ സംശയാസ്പദമായ ഒന്നും ഉണ്ടായിരുന്നില്ലെന്ന് ജനറല്‍ സ്റ്റാഫ് വ്യക്തമാക്കി. 

ഹെലികോപ്ടറിന്റെ പാതയില്‍ മാറ്റമില്ലെന്നും വെടിയുതിര്‍ത്തതിന്റെ ലക്ഷണമൊന്നുമില്ലെന്നും കണ്ടെത്തിയതായി സൈന്യം അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച ഇറാന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്ത് മൂടല്‍മഞ്ഞുള്ള പര്‍വത പ്രദേശത്താണ് ബെല്‍ ഹെലികോപ്ടര്‍ തകര്‍ന്നത്. തിങ്കളാഴ്ച രാവിലെയാണ് ഇറാന്‍ പ്രസിഡന്റുള്‍പ്പെടെ എട്ട് പേരും മരിച്ച നിലയില്‍ കണ്ടെത്തിയത്.

Eng­lish Summary:Death of the Pres­i­dent; The Iran­ian army said that there was no attack on the helicopter
You may also like this video

Exit mobile version