Site iconSite icon Janayugom Online

സുബീൻ ഗാർഗിന്റെ മരണം; ഗായിക അമൃതപ്രഭ മഹന്തയുടെ ജാമ്യാപേക്ഷ കോടതി തള്ളി

സുബീൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സഹഗായിക അമൃതപ്രഭ മഹന്തയുടെ ജാമ്യാപേക്ഷ ഗുവാഹത്തി കോടതി തള്ളി. അസം സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം കൊലപാതകക്കുറ്റം ചുമത്തിയ അമൃതപ്രഭ കഴിഞ്ഞ കുറച്ചു മാസങ്ങളായി ജുഡീഷ്യൽ കസ്റ്റഡിയിലാണ്. അമൃതപ്രഭയ്ക്ക് പുറമെ കേസുമായി ബന്ധപ്പെട്ട പേഴ്സണൽ സെക്യൂരിറ്റി ഓഫീസർമാരായ നന്ദേശ്വർ ബോറ, പരേഷ് ബൈശ്യ എന്നിവരുടെ ജാമ്യാപേക്ഷയും കോടതി നിരസിച്ചു. 

സുബീൻ ഗാർഗിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിൽ അമൃതപ്രഭയ്ക്കും പങ്കുണ്ടെന്നും, ഗായകൻ കടുത്ത മദ്യലഹരിയിലായിരുന്ന സമയത്ത് വേണ്ടത്ര മുൻകരുതലുകൾ എടുക്കാതെ അപകടത്തിലേക്ക് നയിച്ചുവെന്നുമാണ് പ്രോസിക്യൂഷൻ വാദം. സുബീൻ ഗാർഗിനെ അമിതമായി മദ്യം നൽകി അപകടത്തിൽപ്പെടുത്തിയെന്നും ഇത് സാമ്പത്തിക താൽപ്പര്യങ്ങളുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കോടതി വിധിയിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സുബീന്റെ ഭാര്യ ഗരിമ ഗാർഗ് പ്രതികരിച്ചു.

Exit mobile version