Site icon Janayugom Online

എട്ട് നാവികരുടെ വധശിക്ഷ: ഇന്ത്യയുടെ അപ്പീല്‍ ഖത്തര്‍ തള്ളി

jail

ചാരവൃത്തി ആരോപിക്കപ്പെട്ട് ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുന്‍ ഇന്ത്യന്‍ നാവികര്‍ക്ക് വേണ്ടി ഇന്ത്യ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി ഖത്തര്‍ കോടതി തള്ളി. ഒരു മലയാളിയടക്കം എട്ട് മുന്‍ ഇന്ത്യന്‍ നാവികരാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ഖത്തര്‍ ജയിലില്‍ കഴിയുന്നത്.
ഇസ്രയേലിന് വേണ്ടി ചാരപ്രവൃത്തി നടത്തിയെന്നാണ് ആരോപണം. അല്‍ ദഹ്‌റ കമ്പനി ജീവനക്കാരായ ഇന്ത്യക്കാര്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ കസ്റ്റഡിയിലാണ്. ചാരവൃത്തി ആയതിനാല്‍ ഖത്തര്‍ അധികൃതര്‍ ഇവര്‍ക്കെതിരെയുള്ള തെളിവുകള്‍ പുറത്തുവിട്ടിരുന്നില്ല. 

ആദ്യ അപ്പീല്‍ തള്ളിയ സാഹചര്യത്തില്‍ ഇന്ത്യന്‍ അധികൃതര്‍ മറ്റൊരു അപ്പീലിന് കൂടി ശ്രമിക്കുമെന്നാണ് സൂചന. ഇന്ത്യക്കാരെ രക്ഷപ്പെടുത്താനായി എല്ലാ മാര്‍ഗങ്ങളും ആരായുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. അതേസമയം ഇന്ത്യ‑ഖത്തര്‍ ബന്ധം ഉലയുന്നതിന് സംഭവം കാരണമായേക്കും. നേരത്തെ ഞെട്ടിക്കുന്ന നടപടിയെന്നായിരുന്നു വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ പ്രതികരണം നടത്തിയിരുന്നത്. അന്താരാഷ്‌ട്ര സംഘടനകളുടെ ഇടപെടൽ തേടുന്നതടക്കമുള്ള വഴികളും ഇന്ത്യ ആലോചിക്കുന്നുണ്ട്. 

Eng­lish Sum­ma­ry: Death sen­tence of eight sailors: Qatar rejects Indi­a’s appeal

You may also like this video

Exit mobile version