Site icon Janayugom Online

ഒരു കുടുംബത്തിലെ ഏഴ് പേരെ കൊലപ്പെടുത്തിയ കേസിൽ ഡ്രൈവർക്ക് വധശിക്ഷ

ഉത്തര്‍പ്രദേശില്‍ 2013ല്‍ ഒരു വ്യാപാരിയെയും ആറ് കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയ കേസിൽ ഡ്രൈവർക്ക് ഗാസിയാബാദ് കോടതി വധശിക്ഷ വിധിച്ചു. 50,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.

വ്യാപാരിയായ സതീഷ് ചന്ദ്ര ഗോയലിനെയും കുടുംബത്തിലെ ആറ് പേരെയും കൊലപ്പെടുത്തിയ കേസിൽ ഡ്രൈവർ രാഹുൽ വർമ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വധശിക്ഷ വിധിച്ചത്. അഡീഷണൽ സെഷൻ ജഡ്ജി നിർമൽ ചന്ദ്ര സെംവാളാണ് ശിക്ഷ വിധിച്ചത്. കൊലപാതക കേസില്‍ വർമ്മ കുറ്റക്കാരനാണെന്ന് ശനിയാഴ്ച കോടതി കണ്ടെത്തിയിരുന്നു.

2013 മെയ് 22നാണ് വ്യാപാരിയുടെ കുടുംബത്തെ ഇയാള്‍ കൊലപ്പെടുത്തിയത്. ഗോയലിന്റെ വീട്ടിലെ ഡ്രൈവറായിരുന്നു രാഹുൽ വർമ. ഗോയലിന്റെ വീട്ടിൽ നിന്ന് 4.5 ലക്ഷം രൂപ കാണാതായതിനാൽ സംഭവത്തിന് 15 ദിവസം മുമ്പ് വർമയെ ജോലിയിൽ നിന്നും പറഞ്ഞുവിട്ടിരുന്നു.

2013 മെയ് രാത്രിയിൽ വർമ്മ രഹസ്യമായി വീട്ടിൽ കയറി ഗോയൽ, ഭാര്യ മഞ്ജു റാണി, മകൻ സച്ചിൻ, മരുമകൾ രേഖ കൊച്ചുമക്കളായ മേഘ (14), ഹണി (12), അമൻ (10) എന്നിവരെയാണ് കൊലപ്പെടുത്തിയത്. ഗോയലിന് വൃക്ക സംബന്ധമായ അസുഖമുണ്ടായിരുന്നു. ട്രാൻസ്പ്ലാന്റ് ചെയ്യുന്നതിനായി അദ്ദേഹം വൻതുക സൂക്ഷിച്ചിരുന്നു. ഇക്കാര്യം ഡ്രൈവർക്ക് അറിയാമായിരുന്നതായും അഭിഭാഷകൻ പറഞ്ഞു.

Eng­lish summary;death sen­tence to dri­ver for killing 7 mem­bers of family

You may also like this video;

Exit mobile version