ബോളിവുഡ് നടന് സല്മാന് ഖാനും കുടുംബത്തിനും വധഭീഷണി. താരത്തിനും അദ്ദേഹത്തിന്റെ പിതാവിനും ഭീഷണി സന്ദേശം അടങ്ങിയ കത്ത് ലഭിച്ചു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. നേരത്തെ പഞ്ചാബ് കേന്ദ്രമായ അധോലോക കേന്ദ്രങ്ങള്‍ സല്മാന് ഖാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.
2018ല്‍ ഇപ്പോള്‍ തിഹാര്‍ ജയിലിലുള്ള ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്ണോയ് ആണ് നടനെ കൊലപ്പെടുത്തുമെന്ന് ഭീഷണി ഉയര്‍ത്തിയത്. പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസെവാലയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് പൊലീസ് കരുതുന്നവരില്‍ ഒരാളാണ് ബിഷ്ണോയ്.
പഞ്ചാബ്, ഹരിയാന, രാജസ്ഥാന്, ഡല്‍ഹി, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബിഷ്ണോയ്ക്കു കീഴില്‍ 700 അംഗ ഗുണ്ടാ സംഘമാണുള്ളത്. മൂസെവാലയുടെ കൊലപാതകത്തിന് പിന്നാലെ സല്മാന് ഖാന് അടക്കമുള്ളവര്‍ക്ക് പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു.
അതിനിടെ മൂസെവാലയുടെ കൊലപാതകത്തിനു പിന്നില്‍ അധോലോക നേതാവ് ഗോള്‍ഡി ബ്രാര്‍ ആണെന്നാണ് ബിഷ്ണോയ് ഡല്‍ഹി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡിക്ക് ബിഷ്ണോയുമായി അടുത്ത ബന്ധമുണ്ട്. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും ഇതുവരെ പഞ്ചാബ് പൊലീസിന് പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
English summary;Death threats to Salman Khan and his family
You may also like this video;