Site icon Janayugom Online

ഗുലാബ് ചുഴലിക്കാറ്റില്‍ മരണം മൂന്നായി

ഗുലാബ് ചുഴലിക്കാറ്റില്‍ മരണം മൂന്നായി. ഒഡീഷയില്‍ വീട് ഇടഞ്ഞ് വീണ് 46 കാരന്‍ മരിച്ചു.
ആന്ധ്രയുടെ വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. കൊങ്കണ്‍ മേഖലയിലും ശക്തമായ മഴയുണ്ട്.

​ഗുലാബ് ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ കേരളത്തിലും പരക്കെ മഴയാണ്. കണ്ണൂര്‍,വയനാട്,കോഴിക്കോട്, മലപ്പുറം ‚പാലക്കാട്,ഇടുക്കി ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോഡ് ‚കണ്ണൂര്‍ ജില്ലകളില്‍ നാളെയും മുന്നറിയിപ്പുണ്ട്. കേരളം ലക്ഷദ്വീപ് തീരങ്ങളില്‍ മല്‍സ്യബന്ധനത്തിന് പോകരുതെന്ന നിര്‍ദേശവും ഉണ്ട്.

​ഗുലാബ് ചുഴലിക്കാറ്റ് കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഒഡീഷ ആന്ധ്ര തീരം തൊട്ടത്. അതേസമയം പസഫിക് സമുദ്രത്തില്‍ ശക്തമായി തുടരുന്ന മിണ്ടുല്ലെ ചുഴലിക്കാറ്റ് ദുര്‍ബലമായി ബം​ഗാള്‍ ഉള്‍ക്കടലില്‍ പ്രവേശിച്ച്‌ വീണ്ടും ന്യൂന മര്‍ദത്തിന് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ വിദ​ഗ്ധ​രുടെ മുന്നറിയിപ്പുണ്ട്.

​ഗ‍ഞ്ജം ഉള്‍പ്പെടെ ഒഡീഷയുടെ തെക്കന്‍ ജില്ലകളെയാണ് ​ഗുലാബ് ചുഴലിക്കാറ്റ് ഏറ്റവും അധികം ബാധിക്കുക. ആന്ധ്രാ പ്രദേശ് , ഒ‍ഡീഷ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന നാല് ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. രണ്ട് ട്രെയിനുകളുടെ സമയം പുനക്രകമീകരിച്ചു. 14 ട്രെയിനുകള്‍ വഴി തിരിച്ചുവിട്ടതായും ദക്ഷിണ റെയില്‍വേ അറിയിച്ചു.

Eng­lish Sum­ma­ry : death toll ris­es to 3 in gulab cyclone

You may also like this video :

Exit mobile version