Site iconSite icon Janayugom Online

വീണ്ടും കേന്ദ്രത്തിന്റെ വില്പന: ഇത്തവണ 30,000 കോടിയുടെ കടപ്പത്രങ്ങള്‍

സര്‍ക്കാരിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ 30,000 കോടി രൂപയുടെ കടപ്പത്രങ്ങള്‍ വീണ്ടും വിപണിയില്‍ വിറ്റഴിക്കാനുള്ള നീക്കവുമായി കേന്ദ്ര ധനകാര്യ മന്ത്രാലയം. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ച് സ്വകാര്യവല്‍ക്കരണം ഊര്‍ജിതമാക്കാന്‍ കേന്ദ്രം നടത്തിയ ശ്രമങ്ങള്‍ ഉദ്ദേശിച്ച ഫലം നല്‍കാത്തതിനാലാണ് സാമ്പത്തിക വിപണിയെ ആശ്രയിക്കാനുള്ള പുതിയ സര്‍ക്കാര്‍ തീരുമാനം. ദീര്‍ഘകാലത്തേക്ക് കടമെടുത്ത കടപ്പത്രങ്ങള്‍ കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്ക് വിറ്റഴിക്കുക എന്ന സാമ്പത്തിക തന്ത്രമാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്.

നിലവില്‍ സാമ്പത്തിക വിപണിയിലേക്ക് കടപ്പത്രങ്ങള്‍ ‘റീ ഇഷ്യൂ’ ആണെന്ന് ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. വിവിധ കാലയളവിലേക്കുള്ള കടപ്പത്രങ്ങള്‍ക്ക് 7.18 മുതല്‍ 7.37 വരെയാണ് പലിശ വരുമാനം നിശ്ചയിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ കടപ്പത്ര വില്പന റിസര്‍വ് ബാങ്കും സര്‍ക്കാര്‍ സംവിധാനങ്ങളും മുഖേനയാകും നടപ്പിലാക്കുക. 2028, 33, 53 എന്നീ വര്‍ഷങ്ങളിലാകും കടപ്പത്രങ്ങളുടെ കാലാവധി പൂര്‍ത്തിയാകുക. കഴിഞ്ഞ അഞ്ച് വര്‍ഷമായി തൊഴിലാളി സംഘടനകളുടെ എതിര്‍പ്പു മൂലം പൊതുമേഖലാ ഓഹരി വിറ്റഴിക്കല്‍ ലക്ഷ്യം കൈവരിക്കാന്‍ കേന്ദ്രത്തിനു കഴിഞ്ഞിട്ടില്ല.

തൊഴിലാളി സംഘടനകളുടെയും ഇടതുപക്ഷം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെയും എതിര്‍പ്പും ഇതിന് കാരണമായി. നടപ്പു സാമ്പത്തിക വര്‍ഷം പൊതു മേഖലാ ഓഹരി വില്‍ക്കലില്‍ കാര്യമായ പുരോഗതി ഉണ്ടായേക്കില്ലെന്നാണ് വിലയിരുത്തല്‍.

Eng­lish Sum­ma­ry: 30,000 crore of debentures
You may also like this video

Exit mobile version