Site iconSite icon Janayugom Online

ആറ്റുകാല്‍ ക്ഷേത്രഭൂമികളുടെ അതിര്‍ത്തി നിര്‍ണ്ണയത്തില്‍ തീരുമാനം

ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റിന്റെ കൈവശമുള്ള ഭൂമികളുടെ അതിര്‍ത്തി നിര്‍ണയം, പോക്കുവരവ്, റീസര്‍വെ അപാകതകള്‍ എന്നിവ റവന്യൂ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് യോഗത്തില്‍ ഒരു മാസത്തിനകം പരിഹരിക്കുന്നതിന് തീരുമാനമായി. വര്‍ഷങ്ങളായി വിവിധ പ്രശ്നങ്ങളില്‍പെട്ട് തീരുമാനമാകാതെ കിടന്ന വിഷയങ്ങളാണ് യോഗത്തില്‍ പരിഹരിക്കപ്പെട്ടത്. പ്രശ്നപരിഹാരത്തിനായി രണ്ട് സര്‍വെയര്‍ അടങ്ങുന്ന ഒരു സ്പെഷ്യല്‍ ടീമിനെ നിയോഗിക്കാനും ധാരണയായി.

ക്ഷേത്ര ട്രസ്റ്റിനുവേണ്ടി പ്രസിഡന്റ് ബി അനിൽകുമാർ, സെക്രട്ടറി കെ ശിശുപാലൻ നായർ എന്നിവര്‍ ചേര്‍ന്ന് സമര്‍പ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ചത്. യോഗത്തില്‍ സര്‍വ്വെ ഡയറക്ടര്‍ സീറാം സാബശിവ റാവു, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്ജ്, അസിസ്റ്റന്റ് കമ്മീഷണര്‍, ഡെപ്യൂട്ടി കളക്ടര്‍, തഹസില്‍ദാര്‍ (ഭൂരേഖ) എന്നിവരും ക്ഷേത്രത്തെ പ്രതിനിധീകരിച്ച് പ്രസിഡന്റും സെക്രട്ടറിയും യോഗത്തില്‍ പങ്കെടുത്തു.

Exit mobile version