Site iconSite icon Janayugom Online

പ്ലസ് വൺ പരീക്ഷക്ക് ഫോക്കസ് ഏരിയ വേണ്ടെന്ന് തീരുമാനം

ഈ വർഷം നടക്കാനിരിക്കുന്ന പ്ലസ് വൺ പരീക്ഷക്ക് ഫോക്കസ് ഏരിയ വേണ്ടെന്ന് തീരുമാനം. ഇന്നലെ പ്ലസ് വൺ പരീക്ഷയുടെ ടൈംടേബിൾ സഹിതമുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഫോക്കസ് ഏരിയ ഉണ്ടാകില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയത്. ഇതോടെ വിദ്യാർത്ഥികൾ പാഠഭാഗങ്ങൾ പൂർണമായും പഠിക്കണം.

ജൂൺ രണ്ടുമുതൽ 18 വരെയാണ് പ്ലസ് വൺ പരീക്ഷ. ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളോടെ ഫോക്കസ് ഏരിയ നിശ്ചയിച്ചുള്ള പരീക്ഷ രീതി നിർത്തലാക്കാനാണ് തീരുമാനം.

2021ലെ എസ് എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്കാണ് ആദ്യം ഫോക്കസ് ഏരിയ നിശ്ചയിച്ച് പരീക്ഷ നടത്തിയത്. കോവിഡ് വ്യാപനംകണക്കിലെടുത്തായിരുന്നു ഇത്. പിന്നാലെ പ്ലസ് വൺ പരീക്ഷക്കും ഫോക്കസ് ഏരിയ നിശ്ചയിച്ചു.

ഈ വർഷത്തെ എസ് എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് ഫോക്കസ് ഏരിയ നിശ്ചയിച്ചിട്ടുണ്ട്. 60 ശതമാനം പാഠഭാഗങ്ങളാണ് ഫോക്കസ് ഏരിയയായി നിശ്ചയിച്ചത്. 70 ശതമാനം മാർക്കിനുള്ള ചോദ്യം ഇതിൽ നിന്ന് ഉറപ്പാക്കുന്ന രീതിയിലാണ് ചോദ്യപേപ്പർ ഘടന.

eng­lish summary;Decision not to focus area on Plus One exam

you may also like this video;

Exit mobile version