Site iconSite icon Janayugom Online

രാജസ്ഥാനിലും ജാതി സെന്‍സസ് നടത്താന്‍ തീരുമാനം

ബിഹാറിന് പിന്നാലെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമായ രാജസ്ഥാനിലും ജാതി സെന്‍സസ് നടത്താന്‍ തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് അശോക് ഗെഹ്ലോട്ട് സര്‍ക്കാര്‍ ഇന്നലെ പുറത്തിറക്കി. ജാതി, വിദ്യാഭ്യാസം, സാമ്പത്തിക സ്ഥിതി എന്നിവ ശേഖരിക്കും എന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. ഇതോടെ ജാതി സെന്‍സസ് നടത്തുന്ന രണ്ടാമത്തെ സംസ്ഥാനമാകും രാജസ്ഥാന്‍.

സംസ്ഥാനത്ത് പിന്നാക്കം നില്‍ക്കുന്ന എല്ലാ വിഭാഗങ്ങളെയും കണ്ടെത്തുകയും ആവശ്യമായ ക്ഷേമപദ്ധതികള്‍ നടത്തുകയും ചെയ്യുന്നതിനാണ് ജാതി സെന്‍സസ് ലക്ഷ്യമിടുന്നതെന്ന് സാമൂഹ്യനീതി വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ജാതി സെന്‍സസിനെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി.

ബിഹാര്‍ സര്‍ക്കാറിനെയോ മറ്റേതെങ്കിലും സര്‍ക്കാറുകളെയോ തടയാന്‍ സുപ്രീംകോടതിക്കാവില്ലെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി

Eng­lish Sum­ma­ry: Deci­sion to con­duct caste cen­sus in Rajasthan too

You may also like this video:

Exit mobile version